ശബരിമല യുവതിപ്രവേശം:പുനപരിശോധനാ ഹര്‍ജികള്‍ ഇപ്പോള്‍ പരിഗണിക്കില്ല

ദില്ലി: ശബരിമല യുവതിപ്രവേശനത്തില്‍ പുനപരിശോധനാ ഹര്‍ജികളില്‍ ഇപ്പോള്‍ വാദം കേള്‍ക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മതാചാരവുമായി ബന്ധപ്പെട്ട ഭരണഘടനാപരമായ ചോദ്യങ്ങള്‍ മാത്രമേ പരിഗണിക്കുവെന്നും സുപ്രീംകോടതി വിശാലബഞ്ച് വ്യക്തമാക്കി.

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് രൂപീരിച്ച ഒന്‍പതംഗ ബെഞ്ചില്‍ വാദം തുടങ്ങി. ശബരിമലയുമായി ബന്ധപ്പെട്ട 61 ഹര്‍ജികളാണ് വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വന്നിരിക്കുന്നത്.

മതസ്വാതന്ത്ര്യം സംബന്ധിച്ച ഭരണഘടനാ വകുപ്പുകളിലെ വ്യവസ്ഥകള്‍, ഭരണഘടമയിലെ ക്രമസമാധാനം,ധാര്‍മികത തുടങ്ങിയ പ്രയോഗങ്ങളില്‍ വ്യക്തത, ഹൈന്ദവ വിഭാഗങ്ങള്‍ എന്ന പ്രയോഗത്തിന്റെ അര്‍ത്ഥം, ഏതെങ്കിലും മതത്തിന്റെയോ വിഭാഗത്തിന്റെയോ ഒഴിച്ചുകൂടാനാകാത്ത മതാചാരങ്ങള്‍ക്കു ഭരണഘടനാ സംരക്ഷം നല്‍കിയിട്ടുണ്ടോ, ദര്‍ഗയിലോ മസിജിദിലോ മുസ്ലിം സ്ത്രീയുടെ പ്രവേശനം, പാഴ്‌സിയല്ലാത്ത ആളെ വിവാഹം ചെയ്ത പാഴ്‌സി വനിതയുടെ ആരാധാനലായ പ്രവേശനം, ദാവൂദി ബോറ സമൂഹത്തിലെ സ്ത്രീകളുടെ ചേലാ കര്‍മം, തുടങ്ങിയവയാണു പ്രധാനമായും ഒന്‍പതംഗ ബെഞ്ച് പരിഗണിക്കുക.

കേന്ദ്രസര്‍ക്കാറിനു വേണ്ടി സോളിസിറ്റര്‍ ജനറല്‍ സുഷാര്‍ മേത്ത ഹാജരായി.

Related Articles