മരടിലെ ജെയ്ന്‍ കോറല്‍ കോവ് നിലംപതിച്ചു

കൊച്ചി: മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ചു പണിത ഫാളാറ്റുകളില്‍ ഒന്നായ കോറല്‍ കോവും തകര്‍ത്തു. നിയന്ത്രിത സ്‌ഫോടനത്തിലൂടെയാണ് ഫ്‌ളാറ്റ് തകര്‍ത്തത്. 11.03 ഓടെയാണ് ഒമ്പത്

കൊച്ചി: മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ചു പണിത ഫാളാറ്റുകളില്‍ ഒന്നായ കോറല്‍ കോവും തകര്‍ത്തു. നിയന്ത്രിത സ്‌ഫോടനത്തിലൂടെയാണ് ഫ്‌ളാറ്റ് തകര്‍ത്തത്. 11.03 ഓടെയാണ് ഒമ്പത് സെക്കന്റുകൊണ്ട് 17 നിലയുള്ള ഫ്‌ളാറ്റ് തകര്‍ത്തത്.

ഇന്നലെ ഇവിടെ ഹോളി ഫെയ്ത്ത്, എച്ച് ടു ഒ ഫ്‌ളാറ്റുകള്‍ ഇതെ രീതിയില്‍ പൊളിച്ചിരുന്നു. ഫ്‌ളാറ്റുകളുടെ 200 മീറ്റര്‍ ചുറ്റളവില്‍ വൈകീട്ട് അഞ്ചുമണിവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

വന്‍ ജനക്കൂട്ടമാണ് സ്‌ഫോടനം കാണാന്‍ കൊച്ചിയില്‍ തടിച്ചുകൂടിയത്. ഇനി പൊളിക്കാനുള്ള കണ്ണാടിക്കാട്ടുള്ള 16 നില ഗോള്‍ഡന്‍ കായലോരം പകല്‍ രണ്ടിനും നിലപൊത്തും. ഇതോടെ തീരദേശ നിയന്ത്രണചട്ടം ലംഘിച്ചതായി കണ്ടെത്തി സുപ്രീംകോടതി പൊളിക്കാന്‍ ഉത്തരവിട്ട നാല് ഫ്‌ളാറ്റുകളും മരടില്‍ ഇല്ലാതാകും.