തുരങ്കം കാണാന്‍ സന്ദര്‍ശക തിരക്ക്; കുതിരാനില്‍ ഗതാഗതക്കുരുക്ക്

വടക്കാഞ്ചേരി: ഗതാഗതത്തിനായി തുറന്ന വടക്കഞ്ചേരി – മണ്ണുത്തി പാതയിലെ കുതിരാന്‍ തുരങ്കം കാണാന്‍ സന്ദര്‍ശകരുടെ വരവ് ക്രമാതീതമായതോടെ തുരങ്കത്തിലെ ഗതാഗക്കുരുക്ക്. തുരങ്കത്തിലേക്കുള്ള പ്രവേശന റോഡില്‍ ആളുകള്‍ നിര്‍ത്തിത്തുടങ്ങിയതോടെയാണ് കുരുക്ക് രൂപപ്പെട്ടു തുടങ്ങിയത്.

തുരങ്കത്തിലേക്ക് പ്രവേശിച്ചവര്‍ വാഹനം വളരെ പതുക്കെ ഓടിക്കാനും കൂടി തുടങ്ങിയതോടെ തുരങ്കത്തിനുള്ളില്‍ വാഹനങ്ങളുടെ തിരക്കായി. തുരങ്കത്തില്‍ നിന്ന് പുറത്തിറങ്ങി വഴുക്കുംപാറ ഭാഗത്ത് പഴയ റോഡിലേക്ക് പ്രവേശിപ്പിക്കുന്ന ഭാഗത്തും വാഹനത്തിരക്ക് രീപപ്പെട്ടതോടെ തുരങ്കത്തിനുള്ളില്‍ വാഹനങ്ങള്‍ നിറഞ്ഞു. ഹൈവേപോലീസ് ഗതാഗതം നിയന്ത്രിക്കാന്‍ ശെരമിച്ചെങ്കിലും തിരക്ക് കുറയ്ക്കാനായില്ല. രാത്രി വൈകിയാണ് കുരുക്കൊഴിഞ്ഞത്.

തുരങ്ക കാഴ്ചകള്‍ ആസ്വദിക്കുന്നതിനൊപ്പം ഫോട്ടോയെടുക്കലും വീഡി.ാേ ചിത്രീകരണവുമായിരുന്നു ആളുകളുടെ പ്രധാന ഇഷ്ടം. പിനായിരത്തിലധികം പേരാണ് തുരങ്കത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ പോസുകളില്‍ ക്ലിക്കടിച്ചത്.

കേരളത്തിലെ ആദ്യ തുരങ്കത്തിലൂടെയുളഅള യാത്രാനുഭവം ആസ്വദിക്കാനായി മാത്രം വിവിധ ജില്ലകളില്‍നിന്ന് ആളുകളെത്തി. കോഴിക്കോട്, മലപ്പുറം, പാലാക്കാട്, തൃശ്ശൂര്‍, എറണാംകുളം ജില്ലകളില്‍ നിന്നുള്ളവരായിരുന്നു കൂടുതല്‍.

തുരങ്കത്തിന്റെ മുമ്പില്‍ വാഹനം നിര്‍ത്തുന്നത് ഗതാഗത തടസ്സങ്ങളുണ്ടാക്കി.ങ്കെിലും ഗൈവേ പോലീസ് ഗതാഗതം നിയന്ത്രിച്ചു. തുരങ്കത്തിവു പുറത്തെത്തുമ്പോള്‍ റോഡിന്റെ വശത്തുള്ള ചെറിയ വെള്ളച്ചാട്ടവും അസ്വദിച്ചാണ് യാത്രക്കാരുടെ മടക്കം.

Share news
error: Content is protected !!
Scroll to Top