വീട്ടുവളപ്പിലെ കിണറ്റില്‍ 62 കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

തിരൂരങ്ങാടി: വീട്ടുവളപ്പിലെ കിണറ്റില്‍ 62 കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. വെന്നിയൂര്‍ കപ്രാട് തച്ചമാട് സ്വദേശി പരേതനായ പടിഞ്ഞാറേ പുരക്കല്‍ ആറുമുഖന്റെ ഭാര്യ കാര്‍ത്തിയായനി (62) നെയാണ് കിണറ്റില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഉച്ചയ്ക്കുശേഷം കാര്‍ത്ത്യായനിയെ കാണാത്തതിനാല്‍ ബന്ധുക്കള്‍ തിരച്ചില്‍ നടത്തിയെങ്കിലും വൈകുന്നേരത്തോടെ വീടിനു മുമ്പിലെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

താനൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘവും നാട്ടുകാരും ചേര്‍ന്നു മൃതദേഹം പുറത്തെടുത്തു.
പോലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
മക്കള്‍: സിജിത്ത്, ഷൈജ
മരുമകള്‍:വിവിത

 

Share news
error: Content is protected !!
Scroll to Top