ബ്രൂണെയിൽ തൊഴിലവസരം

 പ്രമുഖ ദക്ഷിണേഷ്യൻ വികസിത രാജ്യമായ ബ്രൂണെയിലെ പ്രകൃതി വാതക കമ്പനിയായ സെറികാണ്ടി ഓയിൽ ഫീൽഡ് സർവീസിലേക്ക് ഇന്ത്യയിൽ നിന്ന് നോർക്ക റൂട്ട്‌സ് മുഖേന നിയമനം.  സെറികാണ്ടി ഓയിൽ ഫീൽഡ് സർവീസിൽ നിലവിൽ ഒഴിവുള്ള ഐ.ടി ഡെലിവറി മാനേജർ തസ്തികയിലേക്ക് കമ്പ്യൂട്ടർ സയൻസ്       ബിരുദവും 10 വർഷത്തെ പ്രവൃത്തി പരിചയവുമുള്ള വിദഗ്ധരായ എൻജിനീയർമാരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.  കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.norkaroots.org  വെബ്‌സൈറ്റ് സന്ദർശിക്കുകയും ടോൾഫ്രീ നമ്പരായ 1800-425-3939 (ഇന്ത്യയിൽ നിന്നും), 00918802012345  (വിദേശത്തുനിന്നും മിസ്ഡ് കാൾ സേവനം) ബന്ധപ്പെടണമെന്നും നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. അവസാന തീയതി 2020 ഫെബ്രുവരി 14.