Section

malabari-logo-mobile

മലപ്പുറത്ത് ഫ്‌ളൈ ഓവറിന് ബജറ്റില്‍ 89.90 കോടി രൂപ

HIGHLIGHTS : സംസ്ഥാന ബജറ്റില്‍ മലപ്പുറം ജില്ലയ്ക്ക് നേട്ടം. വിവിധ വികസനപദ്ധതികള്‍ ബജറ്റില്‍ ജില്ലയ്ക്കായി പ്രഖ്യാപിച്ചു. മലപ്പുറത്തിന്റെ സ്വപ്ന പദ്ധതിയായ ഫ്ളൈ ഓ...

സംസ്ഥാന ബജറ്റില്‍ മലപ്പുറം ജില്ലയ്ക്ക് നേട്ടം. വിവിധ വികസനപദ്ധതികള്‍ ബജറ്റില്‍ ജില്ലയ്ക്കായി പ്രഖ്യാപിച്ചു. മലപ്പുറത്തിന്റെ സ്വപ്ന പദ്ധതിയായ ഫ്ളൈ ഓവറാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയ മികച്ച പദ്ധതികളിലൊന്ന്. ഫ്ളൈ ഓവറിനായി പൊലീസ് സ്റ്റേഷന്‍ മുതല്‍ കിഴക്കേത്തല ചെത്തുപാലം വരെയുള്ള മേല്‍പ്പാലം പദ്ധതിക്ക് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 89.92 കോടി രൂപ അനുവദിക്കും. മലപ്പുറം റീജിയനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് കെട്ടിട നിര്‍മ്മാണത്തിനു 40 ലക്ഷം രൂപയും ബജറ്റില്‍ അനുവദിച്ചു.
മലപ്പുറം മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കെട്ടിട നിര്‍മ്മാണത്തിനും റോഡുകളുടെ നവീകരണത്തിനും കുടിവെള്ള പദ്ധതിക്കും ബജറ്റില്‍ പരിഗണന ലഭിച്ചു. കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ കം ഷോപ്പിങ്് കോംപ്ലക്സ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിനും പൂക്കോട്ടൂര്‍-പുല്‍പ്പറ്റ -മൊറയൂര്‍ പഞ്ചായത്തുകളിലെ സമഗ്ര കുടിവെള്ള പദ്ധതിക്കും താലൂക്ക് ആശുപത്രി കെട്ടിട നിര്‍മ്മാണത്തിനും ടോക്കണ്‍ തുക അനുവദിച്ചു.
മലപ്പുറം നഗരസഭയില്‍ സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതിയും മാലിന്യ സംസ്‌ക്കരണ പ്ലാന്റും സ്ഥാപിക്കല്‍, ഇരുമ്പുഴി കരമാഞ്ചേരിപ്പറമ്പ് കുടിവെള്ള പദ്ധതി എന്നിവക്കും പരിഗണന നല്‍കി ടോക്കണ്‍ തുക അനുവദിച്ചു.

വിദ്യാഭ്യാസ മേഖലയില്‍ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം, ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ടീച്ചര്‍ എഡ്യൂക്കേഷന്‍, മലപ്പുറം ഗവ. വനിത കോളജ്, പൂക്കോട്ടൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, അരിമ്പ്ര ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഇരുമ്പുഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കിഴക്കുംപറമ്പ് ജി.എം.എല്‍.പി. സ്‌കൂള്‍, വളമംഗലം ജി.എല്‍.പി സ്‌കൂള്‍ എന്നിവക്കു കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ ടോക്കണ്‍ തുക അനുവദിച്ചു.

sameeksha-malabarinews

വലിയ തോടിന്റെ പുനരുദ്ധാരണം, കടലുണ്ടിപ്പുഴക്കു കുറുകെ എടായിപ്പാലത്തു ചെക്ക് ഡാം നിര്‍മ്മാണം, നരിയാട്ടുപാറ നെന്‍മിനി ചര്‍ച്ച് റോഡ്, വള്ളുവമ്പ്രം വളമംഗലം പൂക്കൊളത്തൂര്‍ റോഡ്, പാറമ്മല്‍ പറങ്കിമൂച്ചിക്കല്‍ റോഡ് എന്നിവയുടെ പുനരുദ്ധാരണം തുടങ്ങിയവയാണ് ടോക്കണ്‍ തുക അനുവദിച്ച ബജറ്റില്‍ പരിഗണിച്ച മലപ്പുറം മണ്ഡലത്തിലെ മറ്റു പദ്ധതികള്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!