മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം എസ് ധോണിക്ക് ഒപ്പമുള്ള ഫോട്ടോ പങ്കുവച്ച് നടന്‍ ടൊവിനോ തോമസ്. ധോണിക്കൊപ്പം സമയം ചെലവഴിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ടൊവിനോ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നു.
‘സമയം കൂളായി. ക്യാപ്റ്റന്‍ കൂളിനൊപ്പം സമയം ചിലവഴിക്കാന്‍ സാധിച്ചത് മികച്ചൊരു അനുഭവമാണ്. നമ്മള്‍ ഓണ്‍സ്‌ക്രീനില്‍ കണ്ട അതേ വ്യക്തി തന്നെയാണ്. കൂള്‍, ശാന്തം, സ്വതസിദ്ധമായ കഴിവും എല്ലാം ചേര്‍ന്നൊരു വ്യക്തി. ഞങ്ങള്‍ ഒരുപാട് സംസാരിച്ചു. അനായസമായി ഉന്നതമായ ചിന്തകള്‍ പലപ്പോഴായി അദ്ദേഹം പങ്കുവെച്ചു. ഇങ്ങനെയൊരു അവസരം ലഭിച്ചതില്‍ ഞാന്‍ ഭാ?ഗ്യവാനാണ്. എല്ലാവര്‍ക്കും ഒരു നല്ല മാതൃകയാണ് ധോണി. അദ്ദേഹത്തിന്റെ യാത്ര കൂടുതല്‍ ശോഭനം ആകട്ടെ’ എന്നാണ് ധോണിയുടെ ഫോട്ടോ പങ്കുവച്ച് ടൊവിനോ കുറിച്ചത്.
പ്രൊഫസര്‍ അബ്ദുള്‍ ഗഫാറിന്റെ ആത്മകഥയുടെ പ്രകാശന ചടങ്ങിലാണ് ടൊവിനോ തോമസും ധോണിയും കണ്ടുമുട്ടിയത്. ആത്മസുഹൃത്ത് ഡോ. ഷാജിര്‍ ഗഫാറിന്റെ പിതാവിന്റെ ആത്മകഥയുടെ പ്രകാശനത്തിന് സ്വദേശമായ റാഞ്ചിയില്‍ നിന്നാണ് ധോണി എത്തിയത്. പുസ്തകത്തിന്റെ പ്രകാശനം ധോണി നിര്‍വഹിച്ചു.
‘അജയന്റെ രണ്ടാം മോഷണം’ എന്ന ചിത്രമാണ് ടൊവിനോയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്.




