എറണാകുളം ചേരാനല്ലൂരില്‍ വാഹനാപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. ലോറിയും ഇരുചക്രവാഹനങ്ങളും കൂട്ടിയിടിച്ചാണ് രണ്ട് പേര്‍ മരിച്ചത്. ലിസ ആന്റണി, നസീബ് എന്നിവരാണ് മരിച്ചത്.
പരുക്കേറ്റ ഒരാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇടപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന ഇരുചക്രവാഹനങ്ങളില്‍, പിന്നാലെയെത്തിയ ലോറി ഇടിക്കുകയായിരുന്നു. അമൃത ആശുപത്രിയിലെ നഴ്സായ ലിസ പാനായിക്കുളം ചിറയം സ്വദേശിയാണ്. മന്നം നോര്‍ത്ത് പറവൂര്‍ സ്വദേശിയാണ് നസീബ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




