Section

malabari-logo-mobile

വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു

HIGHLIGHTS : The teacher who was being treated after the car accident died

തിരൂരങ്ങാടി : കഴിഞ്ഞ വെള്ളിയാഴ്ച മലപ്പുറത്തു വെച്ച് നടന്ന വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ധ്യാപിക മരണപ്പെട്ടു. എ പി പാത്തുമ്മു ടീച്ചര്‍ (50 )ആണ് മരണപ്പെട്ടത്. വാഹനപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

വണ്ടൂര്‍ ഇസ്ലാമിയാ കോളേജില്‍ നിന്ന് അഫ്ദലുല്‍ ഉലമ ബിരുദവും മലപ്പുറം എം സിടി യില്‍ നിന്ന് ബിഎഡും നേടി കൊടിഞ്ഞിയിലെ ഐ ഇ സി സെക്കന്ററി സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്ത് വരികയായിരുന്നു.

sameeksha-malabarinews

ഭര്‍ത്താവ് കൊടിഞ്ഞി ഫാറുഖ് നഗര്‍ സ്വദേശി മറ്റത്ത് സൂപി . മക്കള്‍ മഅ് റൂഫ്അസ്ലം , മുനവ്വര്‍, യഅ്ഖൂബ് പിതാവ് വേങ്ങര ഇരിങ്ങല്ലൂര്‍ പരേതനായ ആലിപ്പറന്പില്‍ ആലിമുസ്ലിയാര്‍, മാതാവ്, കുറ്റൂര്‍ കോട്ടത്തൊടിക മറിയുമ്മ. സഹോദരന്മാര്‍ എ പി മുഹമ്മദ് ബശീര്‍ ( ഡല്‍ഹി), എ പി അബ്ദുന്നാസര്‍(അബൂദബി) ,എ പി ശിഹാബ് ,(ജിദ്ദ), ഫാതിമത്തുസ്സുഹ് റ, എ പി അബ്ദുല്‍ മജീദ് ( മക്ക ), നസീമ ( തിരുവനന്തപുരം, യാസിര്‍( അബുദബി)., ബഹ്ജത്ത്( കടുങ്ങാത്തുകുണ്ട്).

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!