രാധാകൃഷ്ണന്‍ മാഷിന് പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ ആദരം

എടരിക്കോട് ഗവണ്‍മെന്റ് യു.പി സ്‌കൂള്‍ പ്രധാന അധ്യാപകനായിരുന്ന രാധാകൃഷ്ണന്‍ മാഷിന് പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ ആദരം. എടരിക്കോട് യു.പി സ്‌കൂള്‍ 2000 ബാച്ചിലെ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ ‘ഫസ്റ്റ് ഫ്രണ്ട്സ്’ കൂട്ടായ്മക്കുവേണ്ടി അതിലെ അംഗങ്ങളായ ഷംസീര്‍, അനൂപ് എന്നിവര്‍ ചേര്‍ന്ന് മാഷിനെ പൊന്നാടയണിയിച്ചു. മറ്റൊരംഗമായ ഹമീദ് മാഷിന് ഉപഹാരം സമര്‍പ്പിച്ചു.

ഹാരിസ്, സക്കീര്‍, സുബ്രഹ്‌മണ്യന്‍, ഹരിഗോവിന്ദന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. എഴുപതോളം അംഗങ്ങളുള്ള ഫസ്റ്റ് ഫ്രണ്ട്സ് കൂട്ടായ്മയിലെ മറ്റംഗങ്ങള്‍ മാഷിന് ആശംസ അറിയിച്ചു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലായി രോഗികള്‍ക്കായുള്ള ചികിത്സാ സഹായം, രക്തദാനം, കോവിഡ് കാലത്തെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വിവിധ മേഖലകളില്‍ സമൂഹത്തിന് ഉപകാരപ്രദമാകുന്ന പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ‘ഫസ്റ്റ് ഫ്രണ്ട്സ്’ കൂട്ടായ്മക്ക് സാധിച്ചിട്ടുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top