തൊഴിലവസരങ്ങൾ; അധ്യാപക ഒഴിവ്

ഫാക്കല്‍റ്റി ഇന്റര്‍വ്യൂ
പരപ്പനങ്ങാടി ഗവ: സ്പെഷ്യല്‍ ടീച്ചേര്‍സ് ട്രെയിനിങ് സെന്ററിലെ ഫാക്കല്‍റ്റി ഇന്‍ സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ  ജനുവരി 12 വ്യാഴാഴ്ച്ച രാവിലെ 10.30 ന് മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ വെച്ച് നടക്കും. അപേക്ഷ സമര്‍പ്പിച്ചവര്‍ അസ്സല്‍ സര്ട്ടിഫിക്കറ്റുകളുമായി ഹാജരാവണം. ഫോണ്‍: 8848789896
അധ്യാപക ഒഴിവ്
മഞ്ചേരി ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഒഴിവുള്ള എച്ച് എസ് എസ് ടി ( ജൂനിയർ) ഹിന്ദി അധ്യാപക തസ്തികയിലേക്ക് ഗസ്റ്റ് അധ്യാപക ഇന്റർവ്യൂ ജനുവരി 12 ന്  (വ്യാഴം) രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ വച്ച് നടക്കും . കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9074140870.
പി.എസ്.സി അഭിമുഖം
മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട് ടൈം ഹൈസ്‌കൂള്‍ അസിസ്റ്റന്റ്- സംസ്‌കൃതം ( ആദ്യ എന്‍.സി.എ വിജ്ഞാപനം- മുസ്‌ലിം, കാറ്റഗറി നമ്പര്‍: 365/2018) തസ്തികയിലേക്ക് സ്വീകാര്യമായ അപേക്ഷകള്‍ സമര്‍പ്പിച്ച ഉദ്യോഗാര്‍ഥികള്‍ക്കായുള്ള അഭിമുഖം ജനുവരി 13 ന് രാവിലെ 11 മണിക്ക് കമ്മീഷന്റെ തിരുവനന്തപുരം ആസ്ഥാന ഓഫീസില്‍ വെച്ച് നടക്കും. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് എസ്.എം.എസ്, പ്രൊഫൈല്‍ എന്നിവ വഴി അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ തങ്ങളുടെ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുള്ള ഇന്റര്‍വ്യൂ മെമ്മോ ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദ്ദേശിച്ച പ്രകാരമുള്ള പ്രമാണങ്ങളുടെ അസ്സല്‍ സഹിതം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നിശ്ചിത ദിവസം യഥാസമയം അഭിമുഖത്തിന് ഹാജരാവണമെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ സ്യൂയിങ് ടീച്ചര്‍ (കാറ്റഗറി നമ്പര്‍: 335/2020) തസ്തികയിലേക്കുള്ള അഭിമുഖം ജനുവരി 13, 18, 19, 20 തീയതികളില്‍ പി.എസ്.സി മലപ്പുറം ജില്ലാ ഓഫീസില്‍ വെച്ചും ജനുവരി 20 ന് എറണാകുളം ജില്ലാ ഓഫീസില്‍ വെച്ചും നടക്കും. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് എസ്.എം.എസ്, പ്രൊഫൈല്‍ എന്നിവ വഴി അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ തങ്ങളുടെ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുള്ള ഇന്റര്‍വ്യൂ മെമ്മോ ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദ്ദേശിച്ച പ്രകാരമുള്ള പ്രമാണങ്ങളുടെ അസ്സല്‍ സഹിതം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നിശ്ചിത ദിവസം യഥാസമയം അഭിമുഖത്തിന് ഹാജരാവണമെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

അധ്യാപക നിയമനം
ഇരുമ്പുഴി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.എസ്.ടി ജൂനിയര്‍ (മാത്തമാറ്റിക്‌സ്) തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ജനുവരി 11 (ബുധന്‍) രാവിലെ 10 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. ഫോണ്‍: 9745894348.

പാരമ്പര്യേതര ട്രസ്റ്റി നിയമനം
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ശ്രീ. കാളികാവ് ഭഗവതി ദേവസ്വത്തിന്റെ  പാരമ്പര്യ ട്രസ്റ്റിമാരായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ജനുവരി 24 നകം കോഴിക്കോടുള്ള മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫോറം മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറുടെ ഓഫീസില്‍ നിന്നോ malabardevaswom.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നോ ലഭിക്കും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Share news
error: Content is protected !!
Scroll to Top