പെരിന്തല്‍മണ്ണ താഴേക്കോട് അരക്കുപറമ്പ് കറി കാളികാവില്‍ പുതുവത്സരാഘോഷത്തിനിടെ പൊലീസ് ഉദ്യോഗസ്ഥരെ കല്ലെറിഞ്ഞ് പൊലീസ് വാഹനം നശിപ്പിച്ച കേസില്‍ ഏഴുപേര്‍ കീഴടങ്ങി. അരക്കുപറ നി കരിങ്കാളികാവ് കുണ്ണാത്തിയില്‍ രതീഷ്‌കുമാര്‍ (37), വലിയ പീടിയേക്കല്‍ ബാബുമണി (39),കൂട്ടപ്പുലാന്‍ പ്രേംപ്രകാശ് (45), വലിയ പീടിയേക്കല്‍ മഹേഷ് (31), കൂട്ടപ്പുലാക്കല്‍ പ്രമോദ് (39), കൂട്ടപുലാക്കല്‍ മജുമോന്‍ (38), തൊണ്ടിയില്‍ അനൂപ് (41) എന്നിവരാണ് കീഴടങ്ങിയത്.
ഇവര്‍ ഇന്നലെ പകല്‍ പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു . കേസില്‍ മൂന്നുപേരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
പൊതുമുതല്‍ നശിപ്പിക്കല്‍ നിരോധന നിയമമടക്കമുള്ളവ പ്രകാരമാണ് കേസ്. ഡിസംബര്‍ 31ന് അര്‍ധരാത്രി പട്രോളിങ്ങിനിടെയാണ് പൊലീസ് സ്ഥലത്തെത്തിയത്. ഡിജെ പാര്‍ടി നടത്തുകയായിരുന്നവരോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടതോടെ പൊലീസ് ജീപ്പിന് നേരെ കല്ലെറിഞ്ഞു. ചില്ല് തകര്‍ന്ന് അകത്തുണ്ടായിരുന്ന എസ്‌ഐ ഉദയന്‍, സീനിയര്‍ സിപി ഉല്ലാസ് എന്നിവര്‍ക്ക് പരിക്കേറ്റു.




