കായികമേളയില്‍ മെഡല്‍ നേട്ടവുമായി കെ.ടി വിനോദ്

തിരൂരങ്ങാടി: സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി എന്‍.ജി.ഒ യൂണിയന്‍ സംഘടിപ്പിച്ച ഏഴാമത് സംസ്ഥാന കായിക മേളയില്‍ മെഡല്‍ നേട്ടവുമായി പരപ്പനങ്ങാടി സ്വദേശി കെ.ടി വിനോദ്.

സീനിയര്‍ വിഭാഗം പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയിലും, 4*100 മീറ്റര്‍ റിലേയിലും ഗോള്‍ഡ് മെഡലും, 800 മീറ്ററില്‍ സില്‍വര്‍ മെഡലുമാണ് നേടിയത്.

തിരൂരങ്ങാടി സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസിലെ ജൂനിയര്‍ ഇന്‍സ്‌പെക്ടറാണ്.

Share news
error: Content is protected !!
Scroll to Top