Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; അഖിലേന്ത്യാ ഫുട്ബോള്‍ : കാലിക്കറ്റിന് ജയത്തോടെ തുടക്കം

HIGHLIGHTS : Calicut University News; All India Football: Calicut starts with a win

അഖിലേന്ത്യാ ഫുട്ബോള്‍ : കാലിക്കറ്റിന് ജയത്തോടെ തുടക്കം

രാജസ്ഥാനിലെ കോട്ട സര്‍വകലാശാലയില്‍ നടക്കുന്ന അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാല പുരുഷ ഫുട്ബോള്‍ മത്സരത്തില്‍ കാലിക്കറ്റിനു ജയത്തോടെ തുടക്കം. ലീഗ് റൗണ്ടിലെ ആദ്യ മത്സരത്തില്‍ എതിരില്ലാത്ത 5 ഗോളുകള്‍ക്ക് ജബല്‍പുര്‍ റാണി ദുര്‍ഗവതി സര്‍വകലാശാലയെയാണ് നിലവിലെ ചാമ്പ്യന്മാരായ കാലിക്കറ്റ് പരാജയപ്പെടുത്തിയത്. കാലിക്കറ്റിനു വേണ്ടി കളിയുടെ 27-ാം മിനിറ്റില്‍ ഷംനാദ് ആദ്യ ഗോള്‍ നേടി. 32-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ സഫ്നീത് രണ്ടാം ഗോള്‍ കരസ്ഥമാക്കി. 52-ാം മിനിറ്റില്‍ സനൂപും, 68-ാം മിനിറ്റില്‍ ഷംനാദും 75-ാം മിനിറ്റില്‍ അക്ബര്‍ സിദ്ധിഖും കാലിക്കറ്റിന് വേണ്ടി വല കുലുക്കി. കളിയിലെ മികച്ച താരമായി കാലിക്കറ്റിന്റെ അക്ബര്‍ സിദ്ധീഖ് തിരഞ്ഞെടുക്കപ്പെട്ടു. ചൊവ്വാഴ്ച കൊല്‍ക്കത്ത  അദമാസ് യൂണിവേഴ്സിറ്റിയുമായാണ് കാലിക്കറ്റിന്റെ മത്സരം. യു.കെ. നിസാമുദ്ധീന്‍ നായകനായ സര്‍വകലാശാലാ ടീമിന്റെ മുഖ്യ പരിശീലകന്‍ സതീവന്‍ ബാലനാണ്. സഹപരിശീലകന്‍ : മുഹമ്മദ് ഷഫീക്, മാനേജര്‍ : ഷിഹാബുദീന്‍, ഫിസിയോ : ഡെന്നി ഡേവിസ് എന്നിവരാണ്.

sameeksha-malabarinews

എസ്.ഡി.ഇ. ഫെസ്റ്റ് – രജിസ്‌ട്രേഷന്‍ തുടങ്ങി

ജനുവരി 31 മുതല്‍ ഫെബ്രുവരി 4 വരെ സര്‍വകലാശാലാ കാമ്പസില്‍ നടക്കുന്ന വിദൂരവിഭാഗം കലാ-കായികമേളയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. മത്സര ഇനങ്ങളുടെ വിശദവിവരങ്ങളും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ലിങ്കും വിദൂര വിദ്യാഭ്യാസ വിഭാഗം വെബ്‌സൈറ്റില്‍ (www.sdeuoc.ac.in) ലഭ്യമാണ്. ജനുവരി 15 ആണ് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസാന തിയതി.  കായിക മേളയില്‍ 18 ഇനങ്ങളും കലാമേളയില്‍ 52 ഇനങ്ങളുമാണുള്ളത്. കലാമേളയില്‍ ഒരു വിദ്യാര്‍ത്ഥിക്ക് വ്യക്തിഗത സ്റ്റേജ് ഇനത്തില്‍ 3, വ്യക്തിഗത സ്റ്റേജിതര ഇനത്തില്‍ 4, ഗ്രൂപ് ഇനത്തില്‍ 3 എന്നിങ്ങനെയും കായികമേളയില്‍ വ്യക്തിഗത ഇനത്തില്‍ 2 എന്നിങ്ങനെയുമാണ് പരമാവധി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുക. കായികമത്സരങ്ങള്‍ ജനുവരി 31, ഫെബ്രുവരി 1 നും  ഫെബ്രുവരി 2 ന് സ്റ്റേജിതര കലാമത്സരങ്ങളും ഫെബ്രുവരി 3,4 ന്  സ്റ്റേജ് ഇനകലാമത്സരങ്ങളുമാണ് നടത്തുക.

പരീക്ഷാ അപേക്ഷ

എസ്.ഡി.ഇ. ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്.-യു.ജി. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക പിഴ കൂടാതെ 31 വരെയും 170 രൂപ പിഴയോടെ ഫെബ്രുവരി 3 വരെയും അപേക്ഷിക്കാം.

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ എം.ബി.എ. ഇന്റര്‍ നാഷണല്‍ ഫിനാന്‍സ്, ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് ജനുവരി 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍
ക്ക് പിഴ കൂടാതെ 23 വരെയും 170 രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

രണ്ടാം വര്‍ഷ അദീബി ഫാസില്‍ (ഉറുദു) പ്രിലിമിനറി ഏപ്രില്‍ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!