
കോഴിക്കോട് :താമരശ്ശേരി ചുരം ആറാം വളവില്‍ ടൂറിസ്റ്റ് ബസ്സ് സാങ്കേതിക തകരാറുമൂലം കുടുങ്ങി. ഗതാഗതം തടസ്സപ്പെട്ടു, ചെറിയ വാഹനങ്ങള്‍ മാത്രമേ കടന്നു പോകുകയുള്ളൂ, പുലര്‍ച്ചെ നാലുമണിക്ക് മുമ്പ് ആണ് ബസ്സ് കുടുങ്ങിയത്, അടിവാരം മുതല്‍ ലക്കിടി വരെ വലിയ വാഹനങ്ങള്‍ കുടുങ്ങി പോവുകയും ചെയ്തു.
ബസ്സിന്റെ സെന്‍സര്‍ തകരാറില്‍ ആയതാണ് എന്നാണ് അറിയാന്‍ സാധിച്ചത്. കമ്പനിയില്‍ നിന്നും മെക്കാനിക്ക് എത്തിയ ശേഷം മാത്രമേ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുള്ളു എന്നാണ് വിവരം.
വലിയ വാഹനങ്ങള്‍ ഒഴികെയുള്ളവ വണ്‍-വെ ആയി കടന്ന് പോവുന്നുണ്ട്.
ബസ്സിലും മറ്റും യാത്ര ചെയ്യുന്ന യാത്രക്കാര്‍ ചുരത്തില്‍ കുടുങ്ങി പ്രയാസം നേരിടുന്നുണ്ട് .
2,3,4,5,6,7,8 വളവുകള്‍ക്കിടയില്‍ രൂക്ഷമായ ഗതാഗത തടസ്സം നേരിടുന്നുണ്ട്.
ഹൈവേ പോലീസ്. മറ്റു സന്നദ്ധ പ്രവര്‍ത്തകരും സ്ഥലത്തുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




