
പഠനം തീരും മുമ്പേ വിദേശജോലി ഉറപ്പാക്കി ഐ.ഇ.ടി. വിദ്യാര്‍ഥികള്‍
പഠനം പൂര്‍ത്തിയാക്കും മുമ്പേ കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിങ് കോളേജിലെ ഏഴ് പേര്‍ക്ക് വിദേശത്ത് ജോലി ഉറപ്പായി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ് ആന്റ് ടെക്നോളജിയിലെ ബി.ടെക്. പ്രിന്റിങ് ടെക്നോളജി വിദ്യാര്‍ഥികളാണ് ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്സ് പ്രിന്റിങ് പ്രസ്സ് എന്ന സ്ഥാപനത്തില്‍ ജോലി നേടിയത്.
അവസാന വര്‍ഷ വിദ്യാര്‍ഥികളായ കൃഷ്ണ ഹരിദാസ്, എന്‍. വിഷ്ണുജ, ഇ. ദുര്‍ഗ, ഇ.എം. ഹനൂന്‍ മജീദ്, ടി.കെ. പ്രിജേഷ്, വി.പി. അന്യന, പി. അശ്വതി എന്നിവര്‍ക്കാണ് നേട്ടം. ഒരു ലക്ഷം രൂപ ശമ്പളവും മറ്റാനുകൂല്യങ്ങളും ഇവര്‍ക്ക് ലഭിക്കും. ജൂണ്‍മാസത്തില്‍ ഇവര്‍ ജോലിയില്‍ പ്രവേശിക്കുമെന്ന് സെല്‍ഫ് ഫിനാന്‍സ് കോഴ്സസ് ഡയറക്ടര്‍ ഡോ. എ. യൂസഫ് അറിയിച്ചു. കോളേജിലെ പ്ലേസ്മെന്റ് സെല്‍ വഴി ഓണ്‍ലൈനായിട്ടായിരുന്നു അഭിമുഖം.
അന്തര്‍ സര്‍വകലാശാലാ കിക്ക് ബോക്സിങ്ങില്‍ തിളങ്ങി കാലിക്കറ്റ് സര്‍വകലാശാല
മീററ്റില്‍ നടന്ന അന്തര്‍ സര്‍വകലാശാലാ കിക്ക് ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തിലും വനിതാ വിഭാഗത്തിലും നാലാം സ്ഥാനം നേടി കാലിക്കറ്റ് സര്‍വകലാശാല. കാലിക്കറ്റിന് വേണ്ടി പുരുഷ വിഭാഗത്തില്‍ എം.ഇ.എസ് കല്ലടി കോളേജിലെ കെന്‍സ് റഹ്‌മാന്‍ സ്വര്‍ണവും മുഹമ്മദ് ഹസീബ്, സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജിലെ സല്‍മാന്‍ ഫാരിസ്, ജിഷ്ണു എന്നിവര്‍ വെങ്കലമെഡലും കരസ്ഥമാക്കി. വനിതാ വിഭാഗത്തില്‍ സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജിലെ സ്മൃതി എസ്. നായര്‍, കൃഷ്ണേന്ദു എന്നിവര്‍ സ്വര്‍ണ മെഡലും കരസ്ഥമാക്കി. യൂനുസ് കരുവാരക്കുണ്ടാണ് ടീമിന്റെ മുഖ്യ പരിശീലകന്‍ സഞ്ജീദ് ലിസാന്‍ സഹ പരിശീലകനും എം.ഇ.എസ് കല്ലടി കോളേജിലെ കായിക വിഭാഗം മേധാവി പ്രൊഫ. മൊയ്തീന്‍ ടീം മാനേജറുമാണ്.
വാക് – ഇന്‍ – ഇന്റര്‍വ്യൂ
കാലിക്കറ്റ് സര്‍വകലാശാലാ സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആന്റ് ഓണ്‍ലൈന്‍ എഡ്യൂക്കേഷനില്‍ ( മുന്‍ എസ്.ഡി.ഇ. ) കരാറടിസ്ഥാനത്തില്‍ അറബിക്, ബി.ബി.എ., കോമേഴ്‌സ്, മലയാളം ( ഏപ്രില്‍ രണ്ട് ), ഇംഗ്ലീഷ്, ഹിസ്റ്ററി, സോഷ്യോളജി ( ഏപ്രില്‍ മൂന്ന് ) എന്നീ പ്രോഗ്രാമുകളിലേക്ക് അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിന് പാനല്‍ തയ്യാറാക്കുന്നതിനുള്ള വാക് – ഇന്‍ – ഇന്റര്‍വ്യൂ ഏപ്രില്‍ രണ്ട്, മൂന്ന് തീയതികളില്‍ നടത്തും. യോഗ്യരായവര്‍ മതിയായ രേഖകള്‍ സഹിതം രാവിലെ 10 മണിക്ക് സര്‍വകലാശാലാ ഭരണകാര്യാലയത്തില്‍ ഹാജരാകണം. വിശദമായ വിജ്ഞാപനം വെബ്‌സൈറ്റില്‍.
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ
എല്ലാ അവസരങ്ങളും നഷ്ടമായവര്‍ക്കുള്ള ഏഴാം സെമസ്റ്റര്‍ ( 2000 മുതല്‍ 2003 വരെ പ്രവേശനം ) ബി.ടെക്., ( 2000 മുതല്‍ 2008 വരെ പ്രവേശനം ) പാര്‍ട്ട് ടൈം ബി.ടെക്. സെപ്റ്റംബര്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ മെയ് 12-ന് തുടങ്ങും. കേന്ദ്രം : ടാഗോര്‍ നികേതന്‍, കാലിക്കറ്റ് സര്‍വകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റില്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




