
തിരൂരങ്ങാടി: ദേശീയപാത കരുമ്പിൽ ടൂറിസ്റ്റ് ബസ് ഡിവൈഡറിൽ ഇടിച്ചു അപകടം ഇന്ന് പുലർച്ചെ രണ്ടു മണിക്കാണ് സംഭവം. വാഗമണ്ണിൽ പോയി മടങ്ങുന്ന കൊടുവള്ളിയിലുള്ള സംഘം സഞ്ചരിച്ച മിനി ടൂറിസ്റ്റ് ബസാണ് അപകടത്തിൽ പെട്ടത്.
റോഡിൽ അശാസ്ത്രീയമായി സ്ഥാപിച്ച ഡിവൈഡറിലിടിച്ചാണ് അപകടം. യാത്രക്കാർക്ക് ആർക്കും പരിക്കില്ല. ബസിൻ്റെ മുൻഭാഗം തകർന്നു.പോലീസിൻ്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി. അപകടത്തെ തുടർന്ന് ബസിലുള്ള സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ വഴിയിൽ കുടുങ്ങി. നാട്ടുകാരുടെ നേതൃത്വത്തിൽ ഇവർക്ക് വിശ്രമിക്കാൻ സൗകര്യം ചെയ്തു കൊടുത്തു.
മറ്റൊരു ബസ് എത്തിച്ച് ഇവരെ യാത്രയാക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട ബസ് ക്രെയിൻ ഉപയോഗിച്ച് മാറ്റി.
ഡിവൈഡർ അശാസ്ത്രീയമായി സ്ഥാപിച്ചത് മൂലം ഈ പ്രദേശത്ത് അപകടം പതിവായിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.




