Section

malabari-logo-mobile

പോലീസിൽ ചിലർക്ക് തെറ്റായ സമീപനം; തിരുത്തും : മുഖ്യമന്ത്രി

HIGHLIGHTS : പോലീസിൽ തെറ്റായ സമീപനം ഉള്ളവർ ഉണ്ടെന്നും ഇവരെ തിരുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ . അത് ചുരുക്കം ചിലർക്ക് മാത്രമാണെന്നും എന്നാൽ ഇതിൻറെ പേരിൽ...

പോലീസിൽ തെറ്റായ സമീപനം ഉള്ളവർ ഉണ്ടെന്നും ഇവരെ തിരുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ . അത് ചുരുക്കം ചിലർക്ക് മാത്രമാണെന്നും എന്നാൽ ഇതിൻറെ പേരിൽ പോലീസ് സേനയെ ഒന്നാകെ കുറ്റപ്പെടുത്താൻ സാധിക്കില്ല സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിലെ മറുപടി പ്രസംഗത്തിലാണ് മുഖ്യമന്ത്രിയുടെ പരാമർശം .

അകാരണമായി ആരെയും ജയിലിൽ അടക്കണമെന്ന് ഇല്ലെന്നും യുഎപിഎ കേസിൽ ഉയർന്ന വിമർശനങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.

sameeksha-malabarinews

പോലീസ് നയം ജനപക്ഷത്തു നിന്നാകണം, നീതി ഉറപ്പാക്കുന്ന നടപടി മാത്രമാണ് സർക്കാരിൻറെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പൊലീസിനെതിരെ പരാതികൾ ഉയരുമ്പോൾ പരിശോധിക്കുമെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സിപിഎമ്മിന്റെ കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. അലൻ താഹ ഷുഹൈബ് എൻ ഐ എ കേസിലും കെ റെയിൽ പദ്ധതിയിലും സർക്കാരിനും പോലീസ് വകുപ്പിനെതിരെ രൂക്ഷ വിമർശനമാണ് പ്രതിനിധികളിൽ നിന്നും ഉണ്ടായത്.

സഖാക്കൾ ഉന്നയിക്കുന്ന വിഷയങ്ങൾ പോലും പോലീസ് അനീതിയാണ് കാണിക്കുന്നതെന്നും നീതിപൂർവമായ സമീപനം ലഭിക്കുന്നില്ലന്നും പാർട്ടിപ്രവർത്തകരെ ചെയ്യാത്ത കുറ്റത്തിന് പ്രതി ചേർക്കുന്നത് സാഹചര്യം ഉണ്ടെന്നും വിമർശനമുണ്ടായി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!