
കോട്ടയം: മുണ്ടക്കയത്ത് ടൂറിസ്റ്റ് ബസിന് തീ പിടിച്ചു. മുണ്ടക്കയം ടൗണിൽ വെച്ചാണ് അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെ നാലുമണിക്കാണ് ബസിന് തീപിടിച്ചത്.മധുരയിൽ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു ബസ്. അപകടം സമയത്ത് 45 യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. അപകടത്തിൽ ആര്‍ക്കും പരിക്കില്ല.
കോട്ടയം സ്വദേശിയുടെ മോക്ഷ എന്ന ബസ് ആണ് കത്തിയത്. ബസിൽ നിന്ന് പുക ഉയരുന്നത് കണ്ടതിനു പിന്നാലെ ഡ്രൈവർ വാഹനം നിർത്തി യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. തുടര്‍ന്ന് ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു.
ബസിന് തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല. ബസിൽ നിന്ന് പുക ഉയര്‍ന്നതിന് പിന്നാലെ തീ ആളിപ്പടരുകയായിരുന്നു. ബസിന്‍റെ സീറ്റുകള്‍ അടക്കമുള്ള ഭാഗങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




