ഇന്ത്യ-യുഎസ് കരാറിൽ ധാരണയായെന്നും തീരുവ 25 ല്‍ നിന്ന് 18 ശതമാനമായി കുറയ്ക്കുമെന്നും ട്രംപ്

വാഷിം​ഗ്ടൺ: ഇന്ത്യ-അമേരിക്ക വ്യാപാര കരാറിൽ ധാരണയായെന്ന അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പകരം തീരുവ 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കുമെന്നും ട്രംപ് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ട്രംപ് ഫോണിൽ സംസാരിച്ചു. റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താമെന്ന് മോദി സമ്മതിച്ചതായും ട്രംപ് അവകാശപ്പെടുന്നുണ്ട്.

യുഎസ് അംബാസിഡഡര്‍ സെര്‍ജിയോ ഗോര്‍ മോദിയും ട്രംപുമായി ഫോണിൽ സംസാരിച്ചെന്നും സംഭാഷണം വ്യാപാര കരാര്‍ രൂപീകരണ ചര്‍ച്ചക്കിടെ ആയിരുന്നുവെന്നും ട്വീറ്റ് ചെയ്തിരുന്നു. സ്റ്റേ ട്യൂണ്‍ഡ് എന്ന വാക്കാണ് അമേരിക്കൻ അംബാസിഡര്‍ ഉപയോഗിച്ചത്. അതിന് ശേഷമാണ് ട്രംപിന്‍റെ പ്രഖ്യാപനം വന്നിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും താനും അടുത്ത സുഹൃത്തുക്കളാണ്, തങ്ങള്‍ സംസാരിച്ചെന്നും അതിന് ശേഷം ഒരു വ്യാപാര കരാറിനുള്ള ധാരണ രണ്ട് നേതാക്കളുമുണ്ടാക്കിയിട്ടുണ്ട് എന്നണ് ഇപ്പോള്‍ ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്.

18 ശതമാനത്തിലേക്ക് തീരുവ കുറച്ചതിന് ട്രംപിന് നന്ദിയെന്ന് മോദി എക്സിലും ഫേസ്ബുക്കിലും കുറിച്ചു. എന്നാൽ, വ്യാപാര കരാർ ആയെന്ന് സ്ഥിരീകരിക്കാതെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ‘വ്യാപാര കരാർ’ എന്ന പരാമർശം പോസ്റ്റിൽ ഉപയോഗിച്ചില്ല. അതേ സമയം, ട്രംപിൻറെ നേതൃത്വം ലോകസമാധാനത്തിന് സഹായകരമെന്നും ട്രംപിൻറെ സമാധാന ശ്രമങ്ങളെ പിന്തുണയ്ക്കുമെന്നും പ്രധാനമന്ത്രി. രണ്ടു സാമ്പത്തിക വ്യവസ്ഥകൾ ഒന്നിച്ചു വരുന്നത് ജനങ്ങൾക്ക് ഗുണകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top