
കോഴിക്കോട് : ഹൈദരാബാദിൽ ബിസിനസ് ആവശ്യത്തിനെത്തിയ കോഴിക്കോട് സ്വദേശിക്കു നേരെ വെടിയുതിർത്ത് ആറ് ലക്ഷം കവർന്നു. ഹൈദരാബാദ് കോട്ടിയിലാണ് കോഴിക്കോട് സ്വദേശി റിൻഷാദിനെ സ്കൂട്ടറിലെത്തിയ രണ്ടുപേർ വെടിവച്ച് പണം കവർന്നത്.
കുട്ടികളുടെ വസ്ത്രങ്ങൾ വിൽപ്പന നടത്തുന്ന റിൻഷാദ് സ്റ്റോക്കെടുക്കാനാണ് 31ന് ഹൈദരാബാദിലെ ചാർമിനാറിൽ എത്തിയത്. മദീന മാർക്കറ്റിൽ എത്തിയെങ്കിലും സ്റ്റോക്കെടുക്കാനായില്ല. തുടർന്ന് ഒപ്പമുണ്ടായിരുന്ന ബന്ധുവിന്റെ നിർദേശപ്രകാരം പണം സിഡിഎമ്മിൽ നിക്ഷേപിക്കാനായി എടിഎമ്മിലേക്ക് എത്തിയത്. ഈ സമയത്താണ് രണ്ടുതവണ വെടിവെച്ചത്. ഇതിലൊന്ന് റിൻഷാദിന്റെ കാലിൽ കൊണ്ടു. കാലിൽ പരിക്കേറ്റ റിൻഷാദിന്റെ പക്കലുണ്ടായിരുന്ന ബാഗിൽ സൂക്ഷിച്ച പണം കവർന്ന സംഘം സ്കൂട്ടറിൽ രക്ഷപ്പെട്ടു.
സംഭവത്തിൽ സുൽത്താൻ ബസാർ പൊലീസ് അന്വേഷണമാരംഭിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




