
നാദാപുരം: വിദ്യാർഥികളെ ഇറക്കി മടങ്ങുന്നതിനിടയിൽ നിയന്ത്രണംവിട്ട് ബസ് റോഡിൽ നിന്ന് വീട്ടുപറമ്പിലേക്ക് ഇരച്ചുകയറി മതിൽ തകർത്ത് കിണറ്റിന് മുകളിൽ പതിച്ചു. വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്.
തിങ്കൾ വൈകിട്ട് ആറോടെ പുളിയാവ് കല്ലുമ്മൽ റോഡിൽ പറമ്പത്ത് പീടികയിൽ അസ്കറിന്റെ വീട്ടിലേക്കാണ് ബസ് ഇരച്ചുകയറിയത്. നിറയെ വെള്ളമുള്ള കിണറ്റിന്റെ ആൾമറയുടെ മുകളിൽ തങ്ങിനിൽക്കുകയാണ് ബസ്. വട്ടോളിയിലെ ഹൈടെക് പബ്ലിക് സ്കൂൾ ബസാണ് അപ കടത്തിൽപ്പെട്ടത്. അപകടത്തി ന് തൊട്ടുമുമ്പ് വിദ്യാർഥികളെ മുഴുവനും വീടുകളിൽ ഇറക്കിയിരുന്നു.
അപകടസമയത്ത് ഡ്രൈവർ മാത്രമാണ് ബസിലുണ്ടായിരുന്നത്. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




