താമരശേരി ബേക്കറിയിൽ കാട്ടുപന്നി കയറി

താമരശേരി : പട്ടാപ്പകൽ താമരശേരിയിൽ ദേശീയപാതയോരത്തെ കടയിൽ കാട്ടുപന്നി കയറി.   പോസ്‌റ്റ് ഓഫീസിനു സമീപം പ്രവർത്തിക്കുന്ന ജനതാ ബേക്കറിയിലേക്കാണ് പകൽ ഒന്നോടെ കാട്ടുപന്നി ഓടിക്കയറിയത്. ബേക്കറിയിൽ ഓടിക്കയറി പലഹാരക്കൂടുകൾക്കിടയിൽ കുടുങ്ങിയ പന്നിയെ കണ്ട് കടക്കാരും സാധനം വാങ്ങാനെത്തിയവരും പരിഭ്രാന്തരായി .ബേക്കറിയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സ്ത്രീകളുൾപ്പെടെയുള്ളവർ പരിഭ്രാന്തരായി പുറത്തേക്കോടി.

നാട്ടുകാർ ഏറെ പണിപ്പെട്ടാണ് കാട്ടുപന്നിയെ കടയിൽ നിന്ന് പുറത്തുചാടിച്ചത്. പോവുന്നപോക്കിൽ ഒരു സ്വകാര്യ ബസിലും കാറിലും നിർത്തിയിട്ട ഒരു സ്കൂട്ടറിലും ഇടിച്ചു. പിന്നീട് അടുത്ത പ്രദേശത്തെ ഉൾറോഡിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.

സംഭവത്തിൽ ആർക്കും പരിക്കുകളില്ല .

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top