Section

malabari-logo-mobile

മലപ്പുറത്തിന്റെ തനത്‌ രുചികളുമായി ട്രീറ്റ്‌ ന്‌ പരപ്പനങ്ങടിയില്‍ തുടക്കം

HIGHLIGHTS : പരപ്പനങ്ങാടി: മലപ്പുറത്തിന്റെ ആതിഥേയമര്യാദയുടെ മഹത്വം വിളിച്ചറിയിച്ചുകൊണ്ട്‌ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ സഹായത്തോടെ ഒരുക്കുന്ന ഭക്ഷണശാല ശ...

treat parappanangadiപരപ്പനങ്ങാടി: മലപ്പുറത്തിന്റെ ആതിഥേയമര്യാദയുടെ മഹത്വം വിളിച്ചറിയിച്ചുകൊണ്ട്‌ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ സഹായത്തോടെ ഒരുക്കുന്ന ഭക്ഷണശാല ശൃംഖലകള്‍ക്ക്‌ പരപ്പനങ്ങാടിയില്‍ തുടക്കം. ‘അതിരുകളില്ലാത്ത സല്‍ക്കാരം’ എന്ന ആശയവുമായി ട്രീറ്റ്‌ എന്ന പേരില്‍ തുടങ്ങുന്ന പത്ത്‌ ഭക്ഷണശാലയില്‍ ആദ്യത്തേതിന്റെ ഉദ്‌ഘാടനം പരപ്പനങ്ങാടിയില്‍ ടൂറിസം മന്ത്രി എപി അനില്‍കുമാര്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ വിദ്യഭ്യാസമന്ത്രി പികെ അബ്ദുറബ്ബ്‌ അധ്യക്ഷനായി. അടുക്കളകള്‍ക്ക്‌ സംഭവിച്ച മുല്യചുതിയെ ഇല്ലാതാക്കുകയാണ്‌ ഇത്തരം പദ്ധതിയിലുടെ ടൂറിസംവകുപ്പ്‌ ലക്ഷ്യമിടുന്നതെന്ന്‌ മന്ത്രി പറഞ്ഞു.

തുറന്ന അടുക്കളയുടെ ഉദ്‌ഘാടനം പരപ്പനങ്ങാടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സീനത്ത്‌ ആലിബാപ്പുവും ഫാമിലി പാര്‍ക്കിന്റെ ഉദ്‌ഘാടനം മത്സ്യതൊളിലാളി ക്ഷേമനിധി ബോര്‍ഡ്‌ ചെയര്‍മാന്‍ ഉമ്മര്‍ ഒട്ടുമ്മലുംനിര്‍വ്വഹിച്ചു.

sameeksha-malabarinews

കൃത്രിമചേരുവകളും വിഷവര്‍ണ്ണങ്ങളും ചേര്‍ക്കാത്തതും വിസ്‌മൃതിയിലാണ്ടുപോയ മലപ്പുറത്തിന്റെതുമായ തനത്‌ വിഭവങ്ങള്‍ തീന്‍മേശയിലെത്തിക്കുക എന്നതാണ്‌ തങ്ങളുടെ ലക്ഷ്യമെന്ന്‌ ട്രീറ്റിന്റെ മാനേജിങ്ങ്‌ ഡയറക്ടര്‍മാരിലൊരാളായ സാജിദ്‌ താലിപ്പാട്ട്‌ പറഞ്ഞു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!