പ്രണയം നടിച്ച് പീഡിപ്പിച്ചു; 23കാരന്‍ പിടിയില്‍

കോഴിക്കോട്: ഒളവണ്ണ സ്വദേശിയായ പെണ്‍കുട്ടിയെ പ്രണയം നടിപ്പിച്ച് പീഡിപ്പിച്ച ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന അയല്‍വാസിയായ 23 കാരന്‍ പിടിയില്‍. കോഴിക്കോട് ഒളവണ്ണയില്‍ പോക്‌സോ കേസിലാണ് ഇരയുടെ മാതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഒളിവിലായിരുന്ന പ്രതി പിടിയിലായത്. ഒളവണ്ണ സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്.

കള്ളിക്കുന്ന് സ്വദേശി സാലിഹ് എന്ന 23 കാരനാണ് കേസില്‍ പിടിയിലായത്. പരാതിയെ തുടര്‍ന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

ഇയാളെ ചോദ്യം ചെയ്തതില്‍ ഇയാള്‍ക്ക് ഒളിവില്‍ കഴിയാനും മറ്റും സഹായങ്ങള്‍ ചെയ്ത സുഹൃത്തുക്കളെ ക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. പ്രതിയെ പിടികൂടാന്‍ വൈകുന്നതിനെതിരെ മുഖ്യമന്ത്രിക്ക് ഇരയുടെ മാതാവ് പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് ഡി സി പി. ശ്രീനിവാസ് ഐ പി എസിന്റെ നിര്‍ദ്ദേശ പ്രകാരം സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് പ്രതിയെ നിരീക്ഷിച്ചു വരികയായിരുന്നു. ഇതിനിടയില്‍ പ്രതി കോഴിക്കോട് എത്തിയതായും, പല പല’ സ്ഥലങ്ങളില്‍ മാറി മാറി താമസിക്കുന്നതായും മനസിലാക്കിയ അന്വേഷണ സംഘം വേഷപ്രച്ഛന്നരായി പിന്‍തുടര്‍ന്ന് സാഹസികമായാണ് ഇയാളെ പിടികൂടിയത്. അന്വേഷണസംഘത്തില്‍ സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ഒ മോഹന്‍ദാസ് , എസ് സി പി ഒ മാരായ ഹാദില്‍ കുന്നുമ്മല്‍ , ശ്രീജിത്ത് പടിയാത്ത് ,ഷഹീര്‍ പെരുമണ്ണ, സി പി ഒ മാരായ സുമേഷ് ആറോളി, രാകേഷ് ചൈതന്യo , അര്‍ജുന്‍ എ കെ , പന്തീരാങ്കാവ് സ്റ്റേഷനിലെ സി പി ഒ ശ്രീജിത്ത് സൈബര്‍ സെല്ലിലെ രൂപേഷ് സി എന്നിവരും ഉണ്ടായിരുന്നു.

 

Share news
error: Content is protected !!
Scroll to Top