റെക്കോര്‍ഡ് നേട്ടവുമായി മലപ്പുറം എടരിക്കോട് പികെഎംഎച്ച്എസ്എസ്

കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷക്കിരുത്തി ഏറ്റവും കൂടുതില്‍ ഫുള്‍ എ പ്ലസ് നേടി
മലപ്പുറം:  സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷക്കിരുത്തുകയും അവരില്‍ നിന്ന് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ എപ്ലസ്സുകാരെ സൃഷ്ടിച്ചെടുക്കുകയും ചെയ്ത മലപ്പുറം ജില്ലയിലെ എടിരിക്കോട് പികെഎംഎംഎച്ച് എസ്എസിന് അഭിമാനാര്‍ഹമായ നേട്ടം.
2422 കുട്ടികളാണ് ഇത്തവണ ഇവിടെ പഠിച്ച് എസ്എസ്എല്‍സി പരീക്ഷയെഴുതിയത്. ഇതില്‍ 2417 കുട്ടികളും വിജയിച്ചു. 99.8ആണ് വിജയ ശതമാനം വെറും അഞ്ചു കുട്ടികള്‍ക്ക് മാത്രമാണ് ഉന്നതപഠനത്തിന് യോഗ്യത നേടാന്‍ കഴിയാതിരുന്നത്.
ഇവരില്‍ 290 കുട്ടികള്‍ ഫുള്‍ എ പ്ലസ് ആണ് . ഇത് ചരിത്രനേട്ടമാണ് ഈ സ്‌കൂളില്‍ 149 കുട്ടികള്‍ക്ക് ഒന്‍പത് വിഷയത്തില്‍ ഫുള്‍ എ പ്ലസ് ഉണ്ട്.
സംസ്ഥാനത്ത് തന്നെ ഏറ്റവും മികച്ച എയ്ഡഡ് വിദ്യാലയങ്ങളിലൊന്നാണ് പികെഎംഎംഎച്ച്എസ്എസ്. പഠനത്തിന് പുറമെ പാഠ്യേതരവിഷയങ്ങളിലും മികവ് പുലര്‍ത്തുന്ന വിദ്യാലയമാണിത്‌

Share news
error: Content is protected !!
Scroll to Top