മലപ്പുറം : മലപ്പുറം പ്രസ്‌ക്ലബ്ബിനുള്ളില്‍ കയറി പ്രസ് ക്യാമറാമാനെ ആക്രമിച്ച സംഭവത്തില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മലപ്പുറം വാഴക്കാട് കല്ലിക്കുത്തൊടി ഷിബു, നടത്തലക്കണ്ടി ദിലീപ് കുമാര്‍ എന്നിവരാണ് അറസ്‌ററിലായത്.
വ്യാഴാഴ്ച ആര്‍എസ്എസ് പ്രകടനം മലപ്പുറം കുന്നമ്മലില്‍ മഞ്ചേരി റോഡിലൂടെ കടന്നുപോകുമ്പോള്‍ പ്രകടനത്തെ മറികടക്കാന്‍ ശ്രമിക്കവെ പ്രവര്‍ത്തകര്‍ ബൈക്ക് യാത്രികനെ ആക്രമിച്ചിരുന്നു. ഈ സംഭവം പ്രസ് ക്ലബ്ബിന് മുകളിലെ നിലയില്‍ നിന്ന് പകര്‍ത്താന്‍ ശ്രമിച്ചതനാണ് പ്രസ്സ് ക്ലബ്ബിനുള്ളില്‍ കയറി ക്യാമറാമാനെ ആക്രമിച്ചത്.
ചന്ദ്രിക ഫോട്ടോഗ്രാഫര്‍ ഫൂഹാദിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഇയാള്‍ ആശുപത്രിയിലാണ്.




