പീഡനക്കേസില്‍ പ്രതിയായ കൊടിഞ്ഞി സ്വദേശി വിധപ്രഖ്യാപന ദിവസം തൂങ്ങി മരിച്ചു

തിരൂരങ്ങാടി:  പന്ത്രണ്ട് വയസ്സുകാരിയായ പെണ്‍കുട്ടിയെ പീഢിപ്പിച്ച കേസിലെ പ്രതി വിധി പ്രഖ്യാപിക്കാനിരുന്ന ദിവസം തൂങ്ങി മരിച്ചു. നന്നമ്പ്ര കൊടിഞ്ഞി ഫാറൂഖ് നഗറിലെ പുളിക്കലകത്ത് അബ്ദുല്‍ റസാഖാണ് മരിച്ചത്.

2011 ലായിരുന്നു കേസിനാസ്പദമായ സംഭവം പന്ത്രണ്ട് വയസ്സുകാരിയെ ഇയാളുടെ കടയിലും, വിവിധയിടങ്ങളിലും വെച്ച് പീഡിപ്പിച്ചു എന്നാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം. മഞ്ചേരി ജില്ലാ കോടതിയിലാണ് ഈ കേസിന്റെ വിചാരനണ നടന്നത്. ജഡ്ജി വ്യാഴാഴ്ച വിധി പ്രഖ്യാപിക്കാനിരിക്കെ രാവിലെ ഇയാളെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു.

രാവിലെ കോടതി ഈ കേസ് വിധി പ്രഖ്യാപിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ വക്കീല്‍ പ്രതി മരിച്ച വിവരം അറിയിക്കുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top