HIGHLIGHTS : തിരൂരങ്ങാടി: പോലീസുകാരന്‍ ന്യൂമോണിയ ബാധിച്ചു മരിച്ചു.
തിരൂരങ്ങാടി: പോലീസുകാരന്‍ ന്യൂമോണിയ ബാധിച്ചു മരിച്ചു. തിരൂരങ്ങാടി പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ കൊല്ലം ചവറ മൂലവിള തെക്കുംഭാഗം ഷീന്‍ജോസ് (33) ആണ് മരിച്ചത് . ഒരു കേസന്വേഷണത്തിന്റെ ഭാഗമായി പശ്ചിമ ബംഗാളില്‍ ആയിരുന്ന ഷീന്‍ജോസിന് യാത്രക്കിടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയില്‍ കാണിച്ചിരുന്നു. തുടര്‍ന്ന് ഇയാളെ ബുധനാഴ്ച നാട്ടിലെത്തിച്ച കൊല്ലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്ങിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.
വാക്ക് തര്‍ക്കത്തില്‍ സുഹൃത്തിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ബംഗാളിലേക്ക് കടന്ന പ്രതിക്കായി ഷീന്‍ജോസ് അടങ്ങുന്ന സംഘം ഏപ്രില്‍ 25 ന് പോയിരുന്നു. മടങ്ങിവരവെയാണ് രോഗം പിടികൂടിയതെന്ന് സംശയിക്കുന്നു.
നേരത്തെ തേഞ്ഞിപ്പലം സ്റ്റേഷനിലാണ് ഷീന്‍ജോസ് ജോലി ചെയ്തിരുന്നത്.
പിതാവ് ജോസഫ് മാതാവ് ബാര്‍ന്നബ. ഭാര്യ സ്റ്റെഫി മക്കള്‍ സാല്‍വിന്‍ ജോസഫ്, സാല്‍വിയ, സന മരിയ. സഹോദരങ്ങള്‍ ഷീജ, ഷീന