ടോംസ് കോളേജിനു സ്റ്റോപ്പ് മെമ്മോ

തിരുവനന്തപുരം : മറ്റക്കര ടോംസ് കോളേജിനു പ്രവര്‍ത്തനം നിര്‍ത്താന്‍ ആവശ്യപ്പെട്ട് സ്റ്റോപ്പ് മെമ്മോ. നാളെ മുതല്‍ പ്രവര്‍ത്തനം നിര്‍ത്താന്‍ ആവശ്യപ്പെട്ട് സാങ്കേതിക സര്‍വകലാശാല കോളേജിനു സ്റ്റോപ്പ് മെമ്മോ നല്‍കി. ചൊവ്വാഴ്ച അടച്ചുപൂട്ടാനാണ് ഉത്തരവ് നല്‍കിയിരിക്കുന്നത്. ഇതോടെ കോളജ് നാളെ മുതല്‍ തുറക്കില്ല. അഫിലിയേഷന്‍ രേഖകളിലെ തിരിമറിയുമായി ബന്ധപ്പെട്ടാണ് കോളജിനു സ്റ്റോപ്പ് മെമ്മോ നല്‍കാന്‍ തീരുമാനമായത്. അഫിലിയേഷന്‍ രേഖകളില്‍ തിരിമറി കാണിച്ചതിനാണ് നടപടി.

വിദ്യാര്‍ഥികളെ മറ്റു കോളജുകളിലേക്കു മാറ്റാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. നിലവില്‍ കോളജില്‍ പഠിക്കുന്ന കെമിക്കല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളെ എഐസിടിഇയുടെ നിര്‍ദേശം വരുന്ന മുറയ്ക്ക് മറ്റു കോളജുകളിലേക്ക് മാറ്റും. മറ്റു കോഴ്സുകള്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പഠിക്കാന്‍ അതാത് കോഴ്സുകള്‍ ഉള്ള കോളജുകളുടെ പട്ടിക ഇന്നു വൈകുന്നേരത്തിനകം പുറത്തിറക്കും. ഇതില്‍ ഇഷ്ടമുള്ള കോളജുകളില്‍ വിദ്യാര്‍ഥികള്‍ക്കു പഠിക്കാം.

Share news
error: Content is protected !!
Scroll to Top