Section

malabari-logo-mobile

ഖത്തറില്‍ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി

HIGHLIGHTS : ദോഹ:അബു സമ്രയില്‍ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി. ഞായറാഴ്ച പുലര്‍ച്ചെ അബുസമ്രയിലാണ് 1.5 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്. വ്യാഴ...

ദോഹ:അബു സമ്രയില്‍ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി. ഞായറാഴ്ച പുലര്‍ച്ചെ അബുസമ്രയിലാണ് 1.5 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്. വ്യാഴാഴ്ചമുതലാണ് രാജ്യത്ത് അതിശൈത്യം തുടങ്ങിയത്. വടക്കുപടിഞ്ഞാറന്‍ കാറ്റും ശക്തമായിരുന്നു. സൈബിരിയയിലെ അതിമര്‍ദത്തിന്റെ ഫലമായാണ് രാജ്യം അതിശൈത്യത്തിന്റെ പിടിയിലായത്.

ഞായറാഴ്ച രാവിലെ കാറ്റിന്റെ വേഗം കുറയുകയും താപനില 1.5 ഡിഗ്രിയിലെത്തുകയും ചെയ്തു.1964 ല്‍ മിസൈദിലാണ് രാജ്യത്താദ്യമായി 3.8 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാവകുപ്പിന്റെ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!