Section

malabari-logo-mobile

അനുയാത്രാ ക്യാമ്പയിന്‍ – 19.44 കോടി രൂപയുടെപദ്ധതികള്‍ക്ക് അംഗീകാരം

HIGHLIGHTS : സംസ്ഥാനത്തെ അംഗപരിമിത സൗഹൃദ സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് പ്രഖ്യാപിച്ച അനുയാത്രാ ക്യാമ്പയിനിലെ 10 പദ്ധതികള്‍ക്ക് സാമൂ...

സംസ്ഥാനത്തെ അംഗപരിമിത സൗഹൃദ സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് പ്രഖ്യാപിച്ച അനുയാത്രാ ക്യാമ്പയിനിലെ 10 പദ്ധതികള്‍ക്ക് സാമൂഹ്യനീതിവകുപ്പിന്റെ വര്‍ക്കിംഗ്ഗ്രൂപ്പ് അംഗീകാരംനല്‍കിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. 19.44 കോടി രൂപയുടെ പദ്ധതികളാണ് അംഗീകരിച്ചത്. വൈകല്യം പ്രതിരോധിക്കുന്നതിനുളള റൂബെല്ലാ വാക്‌സിനേഷന്‍ (350 ലക്ഷം രൂപ), എം.എം.ആര്‍. വാക്‌സിനേഷന്‍ (350 ലക്ഷം രൂപ), വൈകല്യങ്ങള്‍ എത്രയും നേരത്തെ കണ്ടെത്തുന്നതിനും ഫലപ്രദമായ ഇടപെടല്‍ നടത്തുന്നതിനുമായി 6 ബ്ലോക്കുകള്‍ക്ക് 1 എന്ന നിലയില്‍ 25 മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റുകള്‍ (491.50 ലക്ഷം രൂപ), അട്ടപ്പാടിയില്‍ പ്രത്യേക ഇന്റര്‍വെന്‍ഷന്‍ യൂണിറ്റ് (19 ലക്ഷം രൂപ), നവജാത ശിശുക്കള്‍ക്ക് കേഴ്‌വി പരിശോധന(100 ലക്ഷം രൂപ), മെഡിക്കല്‍ കോളേജുകളില്‍ ഓട്ടിസം സെന്ററുകള്‍ (200 ലക്ഷം രൂപ), ദാരിദ്ര്യ രേഖയ്ക്ക് താഴെയുളള 1 ലക്ഷം ഭിന്നശേഷിക്കാര്‍ക്ക് സ്വാവ്‌ലംബന്‍ ഇന്‍ഷ്വറന്‍സ്പദ്ധതിയുടെ ഗുണഭോക്തൃവിഹിതം (350 ലക്ഷം രൂപ), അംഗപരിമിതര്‍ക്കായി നിലവിലുളള സേവനങ്ങളെപ്പറ്റിയും പദ്ധതികളെപ്പറ്റിയും വിവരം നല്‍കുന്നതിനും പരാതി പരിഹാരത്തിനുമുളള സംവിധാനം (33.974 ലക്ഷം രൂപ), അംഗപരിമിത മേഖലയിലെ സേവനങ്ങള്‍ ശാക്തീകരിക്കുന്നതിനായി ശില്പശാലകള്‍ (25 ലക്ഷം രൂപ), മെഡിക്കല്‍ കോളേജുകളിലെ കമ്മ്യൂണിറ്റി മെഡിസിന്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളില്‍ അംഗപരിമിത മേഖലയില്‍ അവബോധം സൃഷ്ടിക്കുന്നതിനായി പ്രത്യേക പദ്ധതികള്‍ (18 ലക്ഷം രൂപ) ഇവയാണ് അംഗീകരിച്ച പദ്ധതികള്‍. ഈ സാമ്പത്തിക വര്‍ഷം തന്നെ പദ്ധതി നിര്‍വ്വഹണം ആരംഭിക്കുന്നതാണ്. ആരോഗ്യ വകുപ്പ് മന്ത്രി അറിയിച്ചു.
ജില്ലാതല പ്രാരംഭ ഇടപെടല്‍ കേന്ദ്രങ്ങളുടെ കെട്ടിടനിര്‍മ്മാണത്തിനായി 26.45 കോടി രൂപ നല്‍കിക്കഴിഞ്ഞിട്ടുണ്ട്. ഭിന്നശേഷിക്കാരുടെ അവകാശങ്ങളില്‍ അധിഷ്ഠിതമായ സമഗ്ര ജീവിതചക്ര സമീപനമാണ് അനുയാത്രാ ക്യാമ്പയിന്‍. വൈകല്യ പ്രതിരോധം മുതല്‍ ഭിന്നശേഷിക്കാരുടെ സുസ്ഥിരമായ പുനരധിവാസം വരെ ലക്ഷ്യംവച്ചുകൊണ്ട് നടപ്പാക്കുന്ന വിവിധ പരിപാടികള്‍ സാമൂഹ്യനീതി വകുപ്പ്, ആരോഗ്യ വകുപ്പ്, കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ(KSSM) ഭാഗമായ സ്റ്റേറ്റ് ഇനിഷ്യേറ്റീവ് ഓണ്‍ ഡിസെബിലിറ്റീസ് (SID ), ദേശീയ ആരോഗ്യ ദൗത്യം, മെഡിക്കല്‍ കോളേജുകള്‍ എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത് എന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ ശൈലജ ടീച്ചര്‍ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!