കാല്‍പ്പന്തുകളിയില്‍ വിജയമുറപ്പിക്കാന്‍ വലിയാട് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

കോഡൂര്‍:വലിയാട് യു.എ.എച്ച്.എം. എല്‍.പി. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കഴിഞ്ഞു കാല്‍പ്പന്തുകളിയില്‍ ഒരു കൈ നോക്കാന്‍. സമപ്രായക്കാരുമായി ഒന്ന് ഏറ്റുമുട്ടാന്‍ തന്നെയാണ് ഈ ബലതാരാങ്ങളുടെ തീരുമാനം.
ഈ ആഴ്ചയാരംഭിക്കുന്ന പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ഉപജില്ലാ തലമത്സരത്തില്‍ അരങ്ങേറ്റം കുറിക്കാനാണ് പടപ്പുറപ്പാട്. മുന്‍വര്‍ഷവും മത്സരങ്ങളില്‍ പങ്കെടുത്തിരുന്നെങ്കിലും മുനോരുക്കങ്ങളില്ലായിരുന്നു.
ഈ വര്‍ഷം അധ്യാപക രക്ഷാകര്‍ത്താ സമിതിയുടെ പൂര്‍ണ്ണപ്രോത്സാഹനത്തോടെ, സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയും കളിക്കാരനുമായ മുസ്സമ്മില്‍ വാക്യത്തോടിയുടെ ശിക്ഷണത്തിലാണ് പരിശീലനം.
പ്രഥമാധ്യാപകന്‍ കെ.എം. മുസ്തഫ, അധ്യാപകരായ എം.പി. ഫസല്‍, പി.പി. അബ്ദുല്‍ ഹക്കീം, പി.ടി.എ. പ്രസിഡന്റ് പി.പി. അബ്ദുല്‍ നാസര്‍, വൈസ്പ്രസിഡന്റ് കെ. മുഹമ്മദലി തുടങ്ങിയവര്‍ ജയ്‌സിയും ബോളുകളുമുള്‍പ്പെടെ വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ സൗകര്യങ്ങളോരുക്കി കൂടെയുണ്ട്.

Share news
error: Content is protected !!
Scroll to Top