Section

malabari-logo-mobile

റോവിങ്ങില്‍ ഇന്ത്യയ്ക്ക് 11-ാം സ്ഥാനം

HIGHLIGHTS : Tokyo 2020 Rowing Mens Lightweight Double Sculls India finish 11th

ടോക്യോ: റോവിങ് പുരുഷവിഭാഗം ലൈറ്റ് വെയ്റ്റ് ഡബിള്‍സ് സ്‌കള്‍സില്‍ ഇന്ത്യ 11-ാം സ്ഥാനത്ത് ഫിനീഷ് ചെയ്തു. റെപ്പാഷെ സെമിയില്‍ ഫൈനല്‍ ബിയില്‍ അഞ്ചാം സ്ഥാനത്തെത്തിയതോടൊണ് ഫൈനല്‍ റാങ്കിങ്ങില്‍ ഇന്ത്യ 11-ാം സ്ഥാനത്തെത്താന്‍ അര്‍ജുന്‍ ലാല്‍ ജത് – അരവിന്ദ് സിങ് സഖ്യത്തിനായത്. ഒളിമ്പിക്‌സ് റോവിങില്‍ ഇന്ത്യയുടെ മികച്ച പ്രകടനമാണിത്.

2012-ല്‍ ലണ്ടനില്‍ വെച്ചുനടന്ന ഒളിമ്പിക്‌സിലാണ് റോവിങില്‍ ഇന്ത്യ ചരിത്രത്തിലാദ്യമായി സെമിയിലെത്തുന്നത്. അന്ന് മന്‍ജീത് സിങ്-സന്ദീപ് കുമാര്‍ സഖ്യം നേടിയ 14-ാം സ്ഥാനമാണ് അര്ജുന്‍ ലാല്‍ ജത് – അരവിന്ദ് സിങ് സഖ്യത്തിനു മുന്നില്‍ വഴിമാറിയത്.

sameeksha-malabarinews

ലൈറ്റ് വെയ്റ്റ് ഡബിള്‍ സ്‌കള്‍സ് ഫൈനല്‍ ബി മത്സരം റാങ്കിങ് നിര്‍ണയത്തിനായാണ് നടത്തുന്നത്. ഇരു സെമിയിലെയും ആദ്യ മൂന്നു സ്ഥാനക്കാര്‍ ഫൈനലില്‍ മെഡലിനായി മത്സരിക്കും. രണ്ടു സെമിയിലും മൂന്നു മുതല്‍ ആറുവരെ സ്ഥാനക്കാരണ് ഫൈനല്‍ ബിയില്‍ മത്സരിക്കുക. ഉഈ രമ്ടാം ഫൈനല്‍ ഏഴു മുതല്‍ 12 വരെ സ്ഥാനക്കാരെ നിര്‍ണയിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!