Section

malabari-logo-mobile

ബോക്സിങ് റിങ്ങില്‍ ഇന്ന് അമ്മമാരുടെ പോരാട്ടം

HIGHLIGHTS : Tokyo 2020 Boxing Lorena Valencia vs M C Mary Kom Round of 16

ടോക്യോ: ബോക്‌സിങ് റിങ്ങില്‍ ഇന്ത്യയുടെ മേരികോമും കൊളംബിയയുടെ ലോറെന വലന്‍സിയ വിക്ടോറിയയും നേര്‍ക്കുനേര്‍വരുമ്പോള്‍ അതൊരു അപൂര്‍വപോരാട്ടമാകും. ഇന്ന് വൈകീട്ട് മൂന്നരയ്കാകണ് മേരികോം- വിക്ടോറിയ പോരാട്ടം.

വളര്‍ത്തുപുത്രിയടക്കം നാലു മക്കളുടെ അമ്മയാണ് മേരികോം. ആണ്‍കുഞ്ഞിന്റെ അമ്മയാണ് ലോറെന. 48 കിലോഗ്രാം വിഭാഗത്തില്‍ മത്സരിക്കുന്ന 38-കാരിയായ മേരികോം ഇന്ത്യയുടെ മെഡല്‍ പ്രൂക്ഷയാണ്. ആദ്യമത്സരത്തില്‍ ഡൊമിനിക്കയുടെ മിഗ്വവിന ഗര്‍ഷ്യ ഹെര്‍ണ്ടാസിനെ തോല്‍പ്പിച്ചാണ് പ്രീക്വാര്‍ട്ടറിലെത്തിയത്.

sameeksha-malabarinews

2012 ലണ്ടല്‍ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ മേരികോം ആറുവട്ടം ലോകചാമ്പ്യനായിട്ടുണ്ട്. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും ഒന്നാമതെത്തി. അമ്മയായശേഷം റിങ്ങിലെത്തി നേട്ടമുണ്ടാക്കിയ താരമാണ് മേരികോം.

32-കാരിയായ ലോറെന 2016 റിയോ ഒളിമ്പിക്‌സില്‍ വെങ്കലമെഡല്‍ നേടിയിരുന്നു. ലോകച്മ്പ്യന്‍ഷിപ്പില്‍ അഞ്ചാം
സ്ഥാനത്തെത്തിയതാണ് വലിയനേട്ടം. പാന്‍ അമേരിക്ക ഗെയിംസില്‍ സ്വര്‍ണം നേടിയിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!