Section

malabari-logo-mobile

അമ്പെയ്ത്തില്‍ ഇന്ത്യന്‍ പുരുഷ ടീം ക്വാര്‍ട്ടര്‍ ഫൈനലില്‍

HIGHLIGHTS : Indian men's archery team reaches quarterfinals

ടോക്യോ: അമ്പെയ്ത്ത് പുരുഷ ടീം വിഭാഗത്തില്‍ കസാഖിസ്ഥാനെ മറികടന്ന് ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.

ഇന്ത്യയുടെ അതാനു ദാസ്-പ്രവീണ്‍ യാദവ്-തരുണ്‍ദീപ് റായ് സഖ്യം കസാഖിസ്ഥാന്റെ ഇല്‍ഫാത്ത് അബ്ദുല്ലിന്‍-ഡെനിസ് ഗാന്‍കിന്‍-സാന്‍ഷാര്‍ മുസ്സയേവ് സഖ്യത്തെ കീഴടക്കി. 6-2 എന്ന സ്‌കോറിനാണ് ഇന്ത്യ കസാഖിസ്ഥാനെ തകര്‍ത്തത്. നാലുസെറ്റുകളിലും ഇന്ത്യ പൂര്‍ണ ആധിപത്യം നിലനിര്‍ത്തി.

sameeksha-malabarinews

ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ കൊറിയയാണ് എതിരാളികള്‍. ഇന്ന് രാവിലെ 10.15 ന് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം ആരംഭിക്കും

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!