തിരൂരില്‍ നായയെ വെടിവെച്ചു കൊല്ലാന്‍ ശ്രമം

Attempt to shoot dog in Tirur

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരൂര്‍: തിരൂരില്‍ തെരുവുനായയെ വെടിവെച്ചുകൊല്ലാന്‍ ശ്രമിച്ചതായി പരാതി. വെടിയേറ്റ് പരുക്കുകളോടെ റോഡരികില്‍ കിടന്ന നായയുടെ സംരക്ഷണം യുവാക്കള്‍ ഏറ്റെടുത്തു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

തിരൂര്‍ ചൂങ്ങോട്ടുകുളം കോ-ഓപറേറ്റീവ് കോളേജിനടുത്തുള്ള റോഡിലാണ് അവശനിലയില്‍ തെരുവ് നായയെ യുവാക്കള്‍ കണ്ടത്. നായയെ പരിശോധിച്ചതില്‍നിന്നും കാര്യമായി മുറിവേറ്റിട്ടില്ലെന്നും മനസ്സിലായി. മൃഗഡോക്ടറാണ് വെടിയേറ്റതാണെന്ന് അറിയിച്ചത്.

തൃശ്ശൂരിലെ മൃഗാശുപത്രിയിലെത്തിച്ചു സ്‌കാന്‍ ചെയ്താല്‍ മാത്രമേ പരിക്കിന്റെ യഥാര്‍ഥ വിവരം വ്യക്തമാകുകയുള്ളൂ. ഇതിനായി മൃഗഡോക്ടറുടെ സാക്ഷ്യപത്രം വാങ്ങിയിട്ടുണ്ട്. പ്രദേശവാസികളായ ഷിബിന്‍, ഫര്‍ഹാന്‍, ഉമേഷ്, ജാബിര്‍, വിബിന്‍, നിധീഷ് എന്നിവരാണ് നായയെ പരിപാലിക്കാന്‍ മുന്നോട്ടുവന്നത്. നായയെ വെടിവച്ച സംഭവത്തില്‍ യുവാക്കള്‍ തിരൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •