കോവിഡ് വ്യാപനം രൂക്ഷം  നിയന്ത്രണങ്ങൾ കടുപ്പിക്കും 

 മലപ്പുറം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കണ്ടെയിന്മെന്റ് സോണുകളില്‍ നിയന്ത്രണം കടുപ്പിക്കും. മൈക്രോ കണ്ടെയിന്മെന്റ് സോണുകള്‍ പ്രഖ്യാപിക്കുന്നതിന് സെക്ട്രല്‍
മജിസ്‌ട്രേറ്റുമാരെ നിയമിച്ചിട്ടുണ്ട്.

എ,ബി,സി,ഡി മേഖലകളിലെ നിയന്ത്രണങ്ങളും ഇളവുകളും അതേപടി തുടരും. എ,ബി വിഭാഗങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ പകുതി ജീവനക്കാരുമായി പ്രവര്‍ത്തിക്കും.  സി വിഭാഗത്തില്‍ നാലിലൊന്നു ജീവനക്കാരുമായി പ്രവര്‍ത്തിക്കാം.

ഡി വിഭാഗത്തില്‍ അവശ്യ സര്‍വീസുകള്‍ മാത്രമേ ഉണ്ടാകു. മൈക്രോ കണ്ടെയിന്മെന്റ് മേഖലകളില്‍ വഴിയിലൂടെ മാത്രമേ യാത്ര അനുവദിക്കു. ഡി വിഭാഗത്തില്‍ പെട്രോളിങ്,സി വിഭാഗത്തില്‍ വാഹന പരിശോധന എന്നിവ പോലീസ് കര്‍ശനമാക്കും.  രണ്ടാംതരംഗത്തിലെ രണ്ടാം വ്യാപനത്തില്‍ ഏറ്റവുമധികം കേസുകളുണ്ടായ ആഴ്ച്ചയാണ് കടന്നുപോയത്.

Share news
error: Content is protected !!
Scroll to Top