പൊതുജനങ്ങള്‍ക്ക് ശുചിമുറി തുറന്നു നല്‍കണം: മനുഷ്യാവകാശ കമ്മീഷന്‍

മലപ്പുറം: വണ്ടൂര്‍ പഞ്ചായത്തില്‍ വാണിയമ്പലം അങ്ങാടിയില്‍ നിര്‍മിച്ച കുട്ടികളുടെ പാര്‍ക്കും ശുചിമുറികളും പൊതുജനങ്ങള്‍ക്ക് ഉടന്‍ തുറന്നുകൊടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

ടൂറിസം വകു പ്പ് നാലര കോടി ചെലവിട്ടാണ് കെട്ടിടം നിര്‍മിച്ചത്. രണ്ട് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തമ്മിലുള്ള ഉടമസ്ഥാവകാശ തര്‍ക്കം കാരണം ശുചിമുറി സമുച്ചയം ദീര്‍ഘകാലം അടച്ചിടുന്നത് പൊതുജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതാണെന്നും ഇത് ശുചിത്വത്തിനുള്ള അവകാശത്തെയും ആരോഗ്യപരമായ ചുറ്റുപാടിനുള്ള അവകാശത്തെയും ബാധിക്കുന്ന മനുഷ്യാവകാശ ലംഘനമാണെന്നും കെ ബൈജു നാഥ് ഉത്തരവില്‍ പറഞ്ഞു. വാണിയമ്പലം സ്വദേശി ഒ ഷാജഹാന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

10 വര്‍ഷംമുമ്പാണ് പാര്‍ക്കും ശുചിമുറി സമുച്ചയവും നിര്‍മിച്ചത്. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ശുചിമുറി സമുച്ചയവും പാര്‍ക്കും പഞ്ചായത്തിനെ തിരിച്ചേല്‍പ്പിക്കാത്തതാണ് തര്‍ക്കത്തിന് കാരണമായത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top