ഓട്ടോറിക്ഷ മോഷ്ടിച്ചയാൾ പിടിയിൽ

പെരിന്തൽമണ്ണ : മുനിസിപ്പൽ കമ്യൂണിറ്റി ഹാളിന് എതിർവശത്തെ പറമ്പിൽ നിർത്തിയിട്ട ഓട്ടോറിക്ഷ മോഷ്ടിച്ചയാൾ അറസ്റ്റിൽ. മുവാറ്റുപുഴ പേഴക്കപ്പള്ളി കളപ്പുരക്കൽ ഷാജിയാണ് പിടിയിലായത്. ആഗസ്ത് എട്ടിനാണ് ഓട്ടോറിക്ഷ മോഷണം പോയത്. ഉടമ പട്ടാമ്പി കല്ലുപാലൻ തൊടി മുഹമ്മദ് ബഷീർ നൽകിയ പരാതിയിൽ കമ്യൂണിറ്റി ഹാളിന് പരിസരത്തെ സിസിടിവി അടക്കമുള്ളവ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടാനായത്.

സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലെ ആറോളം പൊലീസ് സ്റ്റേഷനുകളിൽ ഷാജിയുടെ പേരിൽ കേസ് ഉള്ളതായി ഇൻസ്പെക്ടർമാരായ സുമേഷ് സുധാകരൻ, എസ്ഐ പി എസ് കൃഷ്ണദാസ് എന്നിവർ പറഞ്ഞു. ഓട്ടോ തൃശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ടിരിക്കുന്നത് വീണ്ടെടുക്കാനുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി. കൂടുതൽ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top