തിരുവനന്തപുരം സംസ്ഥാനത്തെ കള്ളുഷാപ്പുകള്‍ മെയ് 13 മുതല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കുമെന്ന് മുഖ്യമന്ത്രി. ഇതിനായുള്ള ചെത്തുതെങ്ങുകള്‍ ഒരുക്കാമെന്നും മുഖ്യമന്ത്രി. തെങ്ങുകള്‍ ചെത്തുന്നതിന് നേരത്തെ അനുമതി ല്‍കിയിരുന്നു. കള്ള് ഉത്പാദനം ആരംഭിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ കള്ള് ഷാപ്പുകളില്‍ ഇരുന്ന് കഴിക്കുന്നതിനുള്ള അനുമതിയെ സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കുന്നുണ്ട്. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ഷാപ്പുകള്‍ക്കുള്ളിലിരുന്ന കഴിക്കുന്നതിനുപകരം പാര്‍സല്‍ ആയ് കള്ള്‌കൊണ്ടുപോകുന്നതിന് അനുവാദം നല്‍കുമെന്നാണ് ഏക്‌സൈസ് നല്‍കുന്ന സൂചന. കള്ള് പാര്‍സലായി നല്‍കുന്നതിന് നിലവിലെ നിയമമനുസരിച്ച് കഴിയും.
എന്നാല്‍ കേരളത്തിലെ വിദേശമദ്യഷാപ്പുകള്‍ തുറക്കുന്നതിന് ഇനിയും തീരുമാനമായിട്ടില്ല. രാജ്യത്തെ വിവിധസംസ്ഥാനങ്ങളില്‍ മദ്യഷാപ്പുകള്‍ തുറന്നുകഴിഞ്ഞു.




