ജില്ല വിട്ട് യാത്രചെയ്യാനുള്ള പാസ് ഇനി ഓണ്‍ലൈനില്‍

തിരുവനന്തപുതരം ലോക്ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടിങ്ങിക്കിടക്കുന്നവര്‍ക്ക് ജില്ലവിട്ട് യാത്രചെയ്യാനുള്ള പാസ് ഇനി ഓണ്‍ലൈന്‍ വഴി ലഭിക്കും. ഇതിനായുള്ള സംവിധാനം നിലവില്‍ വന്നു. pass.bsafe.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ പാസിന് അപേക്ഷിക്കാം അനുമതി കിട്ടിയില്‍ അപേക്ഷകരുടെ മൊബൈല്‍ ഫോണിലേക്ക് ലിങ്ക് ലഭിക്കും. ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്ന പാസ് പോലീസ് പരിശോധനക്ക് കാണിച്ചാല്‍ മതിയാകും

Share news
error: Content is protected !!
Scroll to Top