Section

malabari-logo-mobile

ഇന്ന് വനിതാമതില്‍

HIGHLIGHTS : പുതവത്സരദിനത്തില്‍ നവോത്ഥാനമൂല്യ സംരക്ഷണത്തിന്റെ കാഹളം മുഴക്കി വനിതമതിലൊരുക്കാന്‍ കേരളം തയ്യാറെടുക്കുന്നു. ചരിത്രമാകാന്‍ പോകുന്ന ഈ മതിലില്‍ ലക്ഷക്ക...

പുതവത്സരദിനത്തില്‍ നവോത്ഥാനമൂല്യ സംരക്ഷണത്തിന്റെ കാഹളം മുഴക്കി വനിതമതിലൊരുക്കാന്‍ കേരളം തയ്യാറെടുക്കുന്നു. ചരിത്രമാകാന്‍ പോകുന്ന ഈ മതിലില്‍ ലക്ഷക്കണക്കിന് സ്ത്രീകള്‍ അണിചേരുമെന്ന് കരുതുന്നു.

കാസര്‍കോട് നിന്ന തിരുവനന്തപുരം വെളളയാണി വരെ 620 കിലോമീറ്റര്‍ ദേശീയപാതയുടെ ഇടതുവശം ചേര്‍ന്നാണ് മതില്‍ തീര്‍ക്കുന്നത്.
പകല്‍ മുന്നുമണിമുതല്‍ മതിലില്‍ പങ്കെടുക്കാനെത്തിച്ചേരുന്നവര്‍ ദേശീയപാതയിലെത്തിത്തുടങ്ങും. 3.45ന് ട്രയല്‍സ് നടക്കും. നാലിന് വനിതമതില്‍ തീര്‍ക്കും. 4.15 വരെയായിരിക്കും മതില്‍. സത്രീകള്‍ കൈകോര്‍ക്കുത്തുപിടിച്ചുചേര്‍ക്കുന്ന മതിലില്‍ നവോത്ഥാന സംരക്ഷണ പ്രതിജ്ഞ ചെല്ലും.
മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത നവോത്ഥാന സംരക്ഷണസമിതിയിലെ 174 സംഘടനകളുടെ യോഗത്തിലാണ് വനിതമതില്‍ എന്ന ആശയം ഉയര്‍ന്നുവരുന്നത്. സമൂഹത്തിന്റെ നനാതുറകളില്‍ നിന്നുള്ള സ്ത്രീകള്‍ മതിലിന് പിന്തുണയായി എത്തുമ്പോഴും ശക്തമായ എതിര്‍പ്പുമായി യുഡിഎഫും ബിജെപിയും, എന്‍എസ്സ്എസ്സും രംഗത്തുണ്ട്.
സത്രീമുന്നേറ്റത്തിന്റെ നാഴികക്കല്ലായിമാറുമെന്ന് കരുതുന്ന വനിതാമതിലിനെ പകര്‍ത്താന്‍ ലോകമാധ്യമങ്ങളുടെ പ്രതിനിധികളടക്കം കേരളത്തിലെത്തിച്ചേര്‍ന്നിട്ടുണ്ട്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!