തിരു : പ്രതിഷേധസൂചകമായി പ്രമുഖമലയാളന്യൂസ് ചാനലിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ കറുത്ത വസ്ത്രവും തൊപ്പിയും ധരിച്ച് നടന്‍ സലീം കൂമാര്‍.വര്‍ക്കല സിഎച്ച് എംഎം കോളേജിലെ വാര്‍ഷികഘോഷം ഉദ്ഘാടനം ചെയ്യാനത്തിയ സലീം കുമാറിനെ സ്വീകരിക്കാന്‍ കറുത്ത വസ്ത്രം ധരിച്ചെത്തിയ വിദ്യാര്‍ത്ഥികളെ ഐസീസ് എന്ന ഭീകരസംഘടനയുടെ വ്യക്താക്കളായി ചിത്രീകരിച്ച് ജനം ടിവി വാര്‍ത്തനല്‍കിയ സംഭവത്തിലുളള പ്രതിഷേധമായിരുന്നു അത്.
കഴിഞ്ഞ ദിവസം വര്‍ക്കല സിഎച്ച് എംഎം കോളേജില്‍ ഭീകരസംഘടനയായ ഐസീസിന്റെ പതാകയുയര്‍ത്തി വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തിയെന്നായിരുന്നു ജനം ടിവിയുടെ എക്‌സ്‌ക്ലൂസീവ് വാര്‍ത്ത. വിദ്യാര്‍ത്ഥികള്‍ അല്‍ഖ്വയ്ദയുടെ പതാക വീശിയെന്നും ഇസ്ലാം ഭീകരവാദത്തിന് വളക്കൂറുള്ള മണ്ണായി കേരളം മാറുകയാണെന്നും,സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നുമായിരുന്നു വാര്‍ത്ത. തലസ്ഥാനത്തിനും കേരളത്തിനും ഐഎസ് അല്‍ഖ്വയ്ദ ഭീഷണിയുടണ്ടെന്നും ജനം ടിവി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതേ തുടര്‍ന്നാണ് സലീം കുമാര്‍ നേരിട്ട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തി സത്യാവസ്ഥ വിവരിച്ചത്. ജനം ടിവിയുടെ നടപടിയെ രൂക്ഷമായ ഭാഷയിലാണ് സലീംകുമാര്‍ വിമര്‍ശിച്ചത്.
‘ കോളേജിനെ കരിവാരിത്തേക്കാനുളള ശ്രമമാണിത്. ആ കുട്ടികള്‍ വളര്‍ന്നുവരുന്നവരാണ്. അവരെ തീവ്രവാദികളെന്ന് മുദ്രകുത്തുന്ന മാധ്യമപ്രവര്‍ത്തനം അംഗീകരിക്കാനാവില്ല” എന്ന് സലീം കുമാര്‍ വ്യക്തമാക്കി.
നാളെ എന്നെയും ഇവര്‍ ഭീകരവാദിയാക്കുമെന്ന് പറഞ്ഞ സലീം കുമാര്‍ സംഭവത്തിന്റെ സത്യം അറിയാവുന്ന പുറത്തുനിന്നുള്ള ഒരാള്‍ താന്‍ മാത്രമാണെന്നും അതുകൊണ്ടാണ് താന്‍ ഇക്കാര്യം പറയുന്നതെന്നും വ്യക്തമാക്കി. നാളെ സിനിമ നഷ്ടപ്പെട്ടാലും, ഇതിന്റെ പേരില്‍ കുരിശ് ചുമക്കേണ്ടിവന്നാലും എന്തുതന്നെ സംഭവിച്ചാലും മനുഷ്യനെന്ന നിലയില്‍ ആ കുട്ടികള്‍ക്കൊപ്പം നില്‍ക്കുമെന്നും ചാനല്‍ ചര്‍ച്ചയില്‍ സംലീംകുമാര്‍ വ്യക്തമാക്കി.
സംഭവം നിഷേധിച്ചുകൊണ്ടും, അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചതിനുമെതിരെ കോളേജ് അധികൃതരും രംഗത്തെത്തിയിരുന്നു




