കോഴിക്കോട്: സ്ത്രീകളെ പരസ്യമായി പൊതുനിരത്തിലിറക്കുന്ന വനിതമതിലുമായി യോജിപ്പില്ലെന്ന് സമസ്തകേരള ജംഇയ്യുത്തുല്‍ ഉലമ യുവജനവിഭാഗം സംസ്ഥന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍. മതത്തിന്റെ പരിധിക്കപ്പുറത്ത് സ്ത്രീകളെ കൊണ്ടുവരുന്നതിനെ അനുകൂലിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ന് വൈകീട്ടാണ് നവോത്ഥാന, സ്ത്രീശാക്തീകരണ മുദ്രാവാക്യവുമായി കേരളസര്‍ക്കാര്‍ വനിതാമതില്‍ നിര്‍മ്മിക്കുന്നത്. മുപ്പത് ലക്ഷത്തോളം സ്ത്രീകള്‍ പങ്കെടുക്കുമെന്നാണ് സംഘടാകര്‍ കരുതുന്നത്.
ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ഉയര്‍ന്നുവന്ന സ്ത്രീവിരുദ്ധപ്രതിലോമ ചര്‍ച്ചകളെ തുടര്‍ന്ന മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത നവോത്ഥാന സാമുദായിക സംഘടനകളുടെയോഗത്തിലാണ് വനിതാമതില്‍ എന്ന ആശയം ഉയര്‍ന്നുവന്നത്.
ഇന്ന് വൈകീട്ട് 4 മണിക്ക് കാസര്‍കോട് മുതല്‍ വെള്ളയാണി വരെ ദേശീയപാതക്ക് ഇടതുവശത്തായാണ് സ്ത്രീകള്‍ മാത്രം അണിനിരക്കുന്ന മനുഷ്യമതില്‍ ഉയരുക.




