ഖത്തറില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ക്കും എനര്‍ജി ഡ്രിങ്കുകള്‍ക്കും അധികനികുതി

ദോഹ: ആരോഗ്യത്തിനു ഹാനീകരമാകുന്ന എനര്‍ജി ഡ്രിങ്കുകള്‍ക്കും പുകയില ഉല്‍പ്പന്നങ്ങള്‍ക്കും അധിക നികുതി. 100 ശതമാനം അധിക നികുതി ഈടാക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

പഞ്ചസാരയുടെ അളവ് കൂടുതലുള്ള കോളകള്‍ക്ക് ഇന്നുമുതല്‍ 50 ശതമാനം അധിക നികുതി കൊടുക്കേണ്ടി വരും.

ശീതളപാനീയങ്ങളുടെ ഉപയോഗം ഏറെ വര്‍ധിച്ചത് ജനങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാന്‍ തുടങ്ങിയതോടെയാണ് ഇത്തരമൊരു നടപടിയുമായി അധികൃതര്‍ മുന്നോട്ടുപോകാന്‍ കാരണം.

പുകയിലയുള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങളുടെ ഉപയോഗത്തെ തുടര്‍ന്നുണ്ടാവുന്ന ആരോഗ്യം അപകടത്തിലാക്കുന്ന ദുശ്ശീലങ്ങളോടും വിടപറയാന്‍ പലരേയും പ്രേരിപ്പിക്കുന്നതിനു കൂടിയാണ് 100% അധികനികുതി നടപ്പിലാക്കാന്‍ ഇടയാക്കിയത്.

Share news
error: Content is protected !!
Scroll to Top