സൈമണ്‍ ബ്രിട്ടോ അന്തരിച്ചു

തൃശൂര്‍: സൈമണ്‍ ബ്രിട്ടോ (64)അന്തരിച്ചു. തൃശൂരില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ ബ്രിട്ടോയ്ക്ക് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്.

കേരളത്തിലെ പന്ത്രണ്ടാം നിയമസഭയില്‍ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായി നാമ നിര്‍ദേശം ചെയ്യപ്പെട്ട അംഗമായിരുന്നു സൈമണ്‍ ബ്രിട്ടോ.

എറണാകുളത്തിനടുത്ത് പോഞ്ഞിക്കരയില്‍ നിക്കോളാസ് റോഡ്രിഗ്‌സിന്റെയും ഇറിന്‍ റോഡ്രിഗ്‌സിന്റെയും മകനായി 1954 മാര്‍ച്ച് 27 നാണ് ബ്രിട്ടോ ജനിച്ചത്.

ഭാര്യ; സീന. ഒരു മകള്‍.

Share news
error: Content is protected !!
Scroll to Top