Section

malabari-logo-mobile

ഖത്തറില്‍ കനത്ത പൊടിക്കാറ്റ്;ജാഗ്രതാ നിര്‍ദേശവുമായി അധികൃതര്‍

HIGHLIGHTS : ദോഹ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റ് ശക്തമായി. വടക്കു പടിഞ്ഞാറന്‍ കാറ്റു മൂലം അന്തരീക്ഷത്തില്‍ പൊടി നിറഞ്ഞത് പലതരത്തിലും ജനജീവിതത്തെ ബ...

ദോഹ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റ് ശക്തമായി. വടക്കു പടിഞ്ഞാറന്‍ കാറ്റു മൂലം അന്തരീക്ഷത്തില്‍ പൊടി നിറഞ്ഞത് പലതരത്തിലും ജനജീവിതത്തെ ബാധിച്ചിരിക്കുകയാണ്. ദൂരക്കാഴ്ച ഇന്നലെ ഒരുകിലോമീറ്ററില്‍ താഴെയായി കുറഞ്ഞതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പൊടിക്കാറ്റ് ശക്തമായി തുടരുന്ന സാഹചര്യത്തില്‍ വാഹനം ഓടിക്കുന്നവര്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

അതെസമയം ഈ കാലാവസ്ഥാമാറ്റം ശ്വാസകോശ സംബന്ധമായ പല അസുഖങ്ങള്‍ക്കും ഇടയാക്കും. അതുകൊണ്ടുതന്നെ ഈ അവസരത്തില്‍ വേണ്ട മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു.പൊടികൊണ്ട് എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ ചികിത്സതേടണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

sameeksha-malabarinews

ഇന്ന് ശക്തമായ കാറ്റിനും തണുപ്പുകൂടാനും ഇടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

പൊടിക്കാറ്റുള്ളപ്പോള്‍ പുറത്തേക്ക് പോകുന്നത് പരമാവധി കുറയ്ക്കു, പുറത്തിറങ്ങുകയാണെങ്കില്‍ മാസ്‌ക് ഉപയോഗിക്കുക, മൂക്കും വായും മൂടിവെക്കുകയോ ചെയ്യുക,കണ്ണുകള്‍ തിരുമ്മാതിരിക്കുക, മുഖവും മൂക്കും വായയും ഇടയ്ക്കിടെ കഴുകി പൊടി ശ്വാസകോശത്തില്‍ എത്തുന്നത് തടയണമെന്നും ആരോഗ്യ രംഗത്തുള്ളവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!