Section

malabari-logo-mobile

സ്വന്തം കെട്ടിടമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായി: ഐ.ടി.ഐ ഉദ്ഘാടനം ശനിയാഴ്ച

HIGHLIGHTS : താനൂര്‍: വര്‍ഷങ്ങളായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരുന്ന ചെറിയമുണ്ടം ഗവ. ഐ.ടി.ഐക്ക് സ്വന്തം കെട്ടിടം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായി. ചെറിയമു...

താനൂര്‍: വര്‍ഷങ്ങളായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരുന്ന ചെറിയമുണ്ടം ഗവ. ഐ.ടി.ഐക്ക് സ്വന്തം കെട്ടിടം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായി. ചെറിയമുണ്ടം നരിയറക്കുന്നിലാണ് കെട്ടിടം പൂര്‍ത്തിയായത്. 3 കോടി 60 ലക്ഷം രൂപ ചിലവിലാണ് പ്രവൃത്തികള്‍ നടന്നത്. ഐ.ടി.ഐയുടെ തൊട്ടടുത്ത് 1.18 കോടി ചിലവിലാണ് ഹോസ്റ്റല്‍ പൂര്‍ത്തിയാക്കിയത്.

ചെറിയമുണ്ടം നരിയറക്കുന്നില്‍ 2.5 ഏക്കര്‍ സ്ഥലത്ത് നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം വി.അബ്ദുറഹിമാന്‍ എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ തൊഴില്‍ നൈപുണ്യം, എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ഇന്ന് (ജനുവരി 19 ന് ശനിയാഴ്ച) വൈകീട്ട് 3 മണിക്ക് നിര്‍വ്വഹിക്കുന്നു. ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍, എം.പി ഇ.ടി മുഹമ്മദ് ബഷീര്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.

sameeksha-malabarinews

പരമ്പരാഗത നിര്‍മ്മാണശൈലിയില്‍ നിന്നും വ്യത്യസ്ഥമായ രീതിയിലാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. ഒന്നര വര്‍ഷം കൊണ്ട് സമയബന്ധിതമായാണ് ഐ.ടി.ഐ കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയതെന്നും പുതിയ കോഴ്സുകളും പരിഗണിക്കുമെന്നും വി. അബ്ദുറഹിമാന്‍ എം.എല്‍.എ പറഞ്ഞു.

ഐ.ടി.ഐയുടെ പുതിയ ബഹുനില കെട്ടിടത്തില്‍ എന്‍ട്രന്‍സ് ലോബി, ഓഫീസ്, വെയിറ്റിങ് ലോബി, പ്രിന്‍സിപ്പാള്‍ ക്യാബിന്‍, സ്റ്റാഫ് റൂം, സ്റ്റാഫ് ഡൈനിങ്, മെഷിനറി സ്റ്റോര്‍, കോ-ഓപ്പറേറ്റീവ് സ്റ്റോര്‍, ടോയ്ലെറ്റുകള്‍, ഇലക്ട്രീഷ്യന്‍ വര്‍ക്ക് ഷോപ്പ്, തിയറി ക്ലാസ്സുകള്‍, ഓട്ടോ കാഡ് ലാബ്, സിവില്‍, ഓഡിയോ വിഷ്വല്‍ റൂം, കമ്പയിന്‍ഡ് ക്ലാസ്സ് റൂം, വിശാലമായ ലൈബ്രറി, കളിസ്ഥലം എന്നിവ ഉള്‍പ്പെട്ട വിശാലമായ ക്യാമ്പസാണ് ഐ.ടി.ഐക്ക്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!