പരപ്പനങ്ങാടി:വീട് കുത്തി തുറന്ന് മോഷണം നടത്തി. വീട്ടില്‍ ആളില്ലാതിരുന്ന സമയത്താണ് വീട് കുത്തി തുറന്ന് കവര്‍ച്ച നടത്തിയത്.. ചാപ്പപ്പടിയിലെ പഞ്ചാര അബ്ദുല്‍സലാമിന്റെ വീട്ടിലാണ് മോഷണം നടന്നത്. കിടപ്പു മുറിയുടെ കതക് പൊളിച്ചു അകത്ത് കടന്ന മോഷ്ട്ടാക്കള്‍ അലമാര കുത്തി പൊളിച്ചാണ് ആറരപവന്‍ പവന്‍ സ്വര്‍ണാഭരണവും 8000 രൂപയും കവര്‍ന്നത്.
വ്യാഴാഴ്ച വൈകീട്ട് വീട്ടുകാര്‍ ബന്ധു വീട്ടില്‍ പോയതായിരുന്നു ഈ സമയത്താണ് മോഷണം. വെള്ളിയാഴ്ച രാവിലെ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിന്റെ മുന്‍ വാതില്‍ പൊളിച്ചാണ് മോഷ്ട്ടാക്കള്‍ വീടിനകത്ത് കടന്നത്.
സംഭവത്തെ തുടര്‍ന്ന് പരപ്പനങ്ങാടി പൊലീസും മലപ്പുറത്ത് നിന്ന് വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് അന്വേഷണം ആരംഭിച്ചു.




